മുംബൈ: ആശുപത്രിക്ക് തീപിടിച്ച് ഒമ്പത് കോവിഡ് രോഗികൾ മരിച്ച സംഭവത്തിൽ ആറ് പേർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്കു കേസ്. ഡ്രീം മാളിലുള്ള സൺറൈസ് ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. മാളിലെ ഷോപ്പിൽ നിന്നും തീ നാലാം നിലയിലെ ആശുപത്രിയിലേക്ക് പടരുകയായിരുന്നു.
ഡ്രീം മാൾ ഡയറക്ടർമാരായ രാകേഷ് വധാവൻ, മകൻ സാരംഗ് വധാവൻ, ദീപക് ഷിർകെ, നികിത ത്രെഹാൻ, ആശുപത്രി ഡയറക്ടർമാരായ അമിത് സിങ്ങ് ത്രെഹാൻ, സ്വീറ്റി ജെയിൻ എന്നിവർക്കെതിരെയാണ് കേസ്. നികിത ആശുപത്രിയുടെയും ഡയറക്ടറാണ്. യെസ് ബാങ്ക്, പഞ്ചാബ് മഹാരാഷ്ട്ര സഹകരണ (പി.എം.സി) ബാങ്ക് വായ്പതട്ടിപ്പ് കേസുകളിലെ പ്രതികളാണ് രാകേഷ് വധാവനും സാരംഗ് വധാവനും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.