Posted On
date_range Updated On
date_range രാജ്യത്തെ ആദ്യ എ.സി ലോക്കല്‍ ട്രെയിന്‍ മുംബൈയില്‍ തുടങ്ങി
മുംബൈ: രാജ്യത്ത് ആദ്യത്തെ ശീതീകരിച്ച ലോക്കല്‍ ട്രെയിന്‍ മുംബൈയില്‍ ഗതാഗതമാരംഭിച്ചു. ക്രിസ്മസ് ദിനമായ തിങ്കളാഴ്ച പശ്ചിമ റെയിൽവേ ഇടനാഴിയിലെ ബോരിവലി- ചര്‍ച്ച്ഗേറ്റ് റൂട്ടില്‍ ഓടിയാണ് തുടക്കം.
ജനുവരി ഒന്നോടെ വിരാറിലേക്ക് യാത്ര നീളും. ശനി, ഞായര്‍ ദിവസങ്ങളൊഴിച്ച് പ്രതിദിനം 12 സര്‍വിസുകളാണ് എ.സി ട്രെയിന്‍ നടത്തുക. 54 കോടി രൂപ മുടക്കി ചെന്നൈയില്‍ നിര്‍മിച്ച ട്രെയിന്‍ 65 പരിശീലന ഓട്ടങ്ങള്‍ക്കു ശേഷമാണ് തിങ്കളാഴ്ച സര്‍വിസ് തുടങ്ങിയത്. മഹാരാഷ്ട്ര മന്ത്രി വിനോദ് താവ്ഡെ, പശ്ചിമ റെയിൽവേ ജനറല്‍ മാനേജര്‍ അനില്‍കുമാര്‍ ഗുപ്ത എന്നിവര്‍ ഫ്ലാഗ്ഒാഫ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.