മുംബൈ: കോളറ പ്രതിരോധ മരുന്ന് കഴിച്ചതിനെ തുടർന്ന് ഛർദിയും അതിസാരവും പിടിപെട്ട് ബൈഖുള ജയിലിലെ 82ഒാളം വനിതാ തടവുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ പ്രാതലിനുശേഷമാണ് ആരോഗ്യ വകുപ്പ് തടവുകാർക്ക് കോളറ പ്രതിരോധ മരുന്ന് നൽകിയത്. മൂന്നുദിവസം മുമ്പ് ഒരു തടവുകാരന് കോളറ സ്ഥിരീകരിച്ചിരുന്നു. ഇേതത്തുടർന്നാണ് മറ്റു തടവുകാർക്ക് പ്രതിരോധ മരുന്ന് നൽകിയത്.
മരുന്ന് കഴിച്ച ഉടൻ തടവുകാർ ഛർദിക്കുകയായിരുന്നുവെന്ന് ജയിൽ െഎ.ജി രാജ്വർധൻ സിൻഹ പറഞ്ഞു. ഉടൻതന്നെ 82ഒാളം തടവുകാരെ ജെ.ജെ മെഡിക്കൽ കോളജിലേക്ക് മാറ്റി. തടവുപുള്ളിയുടെ നാലു മാസം പ്രായമുള്ള കുഞ്ഞിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷീന ബോറ കൊലക്കേസ് പ്രതി ഇന്ദ്രാണി മുഖർജി അടക്കം 388 വനിതാ തടവുകാരാണ് ബൈഖുള ജയിലിൽ വിചാരണത്തടവുകാരായി കഴിയുന്നത്. ഇന്ദ്രാണിക്ക് രോഗബാധയില്ലെന്ന് ജയിൽ വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.