Posted On
date_range Updated On
date_range ആരോഗ്യനില വഷളായി; മുലായം സിങ് യാദവ് ഐ.സി.യുവിൽ
ന്യൂഡൽഹി: സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഐ.സി.യുവിലേക്ക് മാറ്റി. ഏതാനും ആഴ്ചകളായി ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.
82കാരനായ യു.പി മുൻ മുഖ്യമന്ത്രി അനാരോഗ്യത്തെ തുടർന്ന് രാഷ്ട്രീയത്തിൽ സജീവമല്ല. കഴിഞ്ഞ വർഷങ്ങളിൽ വളരെ കുറവ് പൊതുപരിപാടികളിൽ മാത്രമാണ് മുലായം സിങ്ങിന്‍റെ സാന്നിധ്യമുണ്ടായിരുന്നത്.
മുലായം സിങ്ങ് എത്രയും വേഗം ആരോഗ്യവാനായി തിരികെയെത്തട്ടെയെന്ന് വിവിധ രാഷ്ട്രീയ നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.