‘മുലായം സിങ് യാദവ്’ അറസ്റ്റിൽ; പാകിസ്താനിൽനിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എത്തിച്ചതിന് കേസ്

ബംഗളൂരു: ഉത്തർ പ്രദേശുകാരനായ മുലായം സിങ് യാദവിന്റെ അറസ്റ്റിന്റെ കാരണമറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് വീട്ടുകാരും നാട്ടുകാരും. ലുഡോ ഗെയിം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പാകിസ്താൻ പെൺകുട്ടിയെ ബംഗളൂരുവിലെത്തിച്ച് അനധികൃതമായി താമസിപ്പിച്ച കേസിലാണ് 26കാരനായ സെക്യൂരിറ്റി ജീവനക്കാരൻ പിടിയിലായത്.

ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന യുവാവ് ഒരു വർഷം മുമ്പ് ഓൺലൈൻ ലുഡോ ഗെയിമിലൂടെയാണ് പെൺകുട്ടിയെ പരിചയപ്പെടുന്നതെന്ന് വൈറ്റ്ഫീൽഡ് പൊലീസ് ഡെപ്യൂട്ടി കമീഷണർ എസ്. ഗിരീഷ് പറഞ്ഞു. കുട്ടിയോട് ബംഗളൂരുവിലേക്ക് വരാൻ ആവശ്യപ്പെടുകയും നേപ്പാൾ വഴി കഴിഞ്ഞ സെപ്റ്റംബറിൽ ബംഗളൂരുവിൽ എത്തുകയുമായി​രുന്നെന്നും അദ്ദേഹം പറഞ്ഞു. ബെലന്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ക്വാർട്ടേഴ്സിലായിരുന്നു താമസം.

പെൺകുട്ടിയെ ഫോറിൻ റീജനൽ ​രജിസ്ട്രേഷൻ ഓഫിസിന് കൈമാറുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിദേശി താമസിക്കുന്ന വിവരം പൊലീസിൽ അറിയിക്കാത്തതിന് ക്വാർട്ടേഴ്സ് ഉടമ ഗോവിന്ദ റെഡ്ഢിക്കെതിരെയും കേസെടുത്തു.

Tags:    
News Summary - 'Mulayam Singh Yadav' arrested; A case of bringing a minor girl from Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.