ഹൈദരാബാദ്: ഹൈദരാബാദിലെ അവസാന നിസാം ഉസ്മാൻ അലി ഖാന്റെ ചെറുമകൻ നിസാം മിർ ബർകത്ത് അലി ഖാൻ സിദ്ദിഖി മുഖർറം ജാ എട്ടാമൻ തുർക്കിയിലെ ഇസ്താംബൂളിൽ നിര്യാതനായി. ജന്മനാട്ടിൽ അന്ത്യവിശ്രമം കൊള്ളണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ചൊവ്വാഴ്ച മൃതദേഹവുമായി അദ്ദേഹത്തിന്റെ മക്കൾ ഹൈദരാബാദിലേക്ക് യാത്ര തിരിക്കും.
ചൗമഹല്ല കൊട്ടാരത്തിലേക്ക് ഭൗതിക ദേഹം കൊണ്ടുപോകും. ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം അസഫ് ജാഹി കുടുംബത്തിന്റെ ഖബറിടത്തിൽ സംസ്‌കരിക്കും. 1933 ഒക്‌ടോബർ ആറിന് തുർക്കിയിലെ അവസാന സുൽത്താൻ, സുൽത്താൻ അബ്ദുൾ മജീദ് രണ്ടാമന്റെ മകളായ മിർ ഉസ്മാൻ അലി ഖാന്റെയും രാജകുമാരി ദുരു ഷെഹ്‌വാറിന്റെയും മകനായാണ് അസം ജാഹ് ജനിച്ചു.
ഡെറാഡൂണിലെ ഡൂൺ സ്കൂളിൽ പ്രാഥമിക പഠനം പൂർത്തിയാക്കിയ ശേഷം കേംബ്രിഡ്ജിലെ ഹാരോ ആൻഡ് പീറ്റർഹൗസിൽ പഠിച്ചു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലും റോയൽ മിലിട്ടറി അക്കാദമി സാൻഡ്ഹർസ്റ്റിലും പഠിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.