ന്യൂഡൽഹി: ഇന്ത്യൻഭരണഘടനയോട് കൂറുപുലർത്തുന്നുവെന്നും രാജ്യത്തിന്റെ പരമാധികാരം അംഗീകരിക്കുന്നുവെന്നുമുള്ള സത്യവാങ്മൂലം നൽകാൻ നാഷനൽ കോൺഫറൻസ് നേതാവ് മുഹമ്മദ് അക്ബർ ലോണിനോട് സുപ്രീംകോടതി നിർദേശിച്ചു. 2018ൽ ജമ്മു-കശ്മീർ നിയമസഭയിൽ ‘പാകിസ്താൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യം മുഴക്കിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് കോടതിയുടെനിർദേശം. ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം അനുച്ഛേദം റദ്ദാക്കിയതിനെതിരായ പ്രധാന ഹരജിക്കാരനാണ് ലോൺ.ലോൺ മാപ്പുപറയണമെന്ന് കേന്ദ്രസർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.