വിരമിച്ച ശേഷം ധോണി ബി.ജെ.പിയിൽ ചേരുമെന്ന്​ മുൻ കേ​ന്ദ്രമന്ത്രി

ന്യൂഡൽഹി: ക്രിക്കറ്റിൽ നിന്ന്​ വിരമിച്ച ശേഷം ​മഹേന്ദ്ര സിങ്​ ധോണി ബി.ജെ.പിയിൽ ചേരുമെന്ന്​ മുൻ കേന്ദ്രമന്ത്ര ിയും പാർട്ടി നേതാവുമായ സഞ്​ജയ്​ പാസ്വാൻ. വാർത്ത ഏജൻസി ഐ.എ.എൻ.എസിന്​ നൽകിയ അഭിമുഖത്തിലാണ്​ പാസ്വാൻ ഇക്കാര്യം പറഞ്ഞത്​. വിരമിച്ചതിന്​ ശേഷം വൈകാതെ ധോണി ടീം മോദിയുടെ ഭാഗമാവുമെന്ന്​ അദ്ദേഹം വ്യക്​തമാക്കി.

ധോണിയുടെ പാർട്ടി പ്രവേശനത്തെ കുറിച്ച്​ ദീർഘമായ ചർച്ചകൾ നടന്നു. ധോണിക്ക്​ പാർട്ടിയിൽ നൽകേണ്ട പദവിയെ കുറിച്ചായിരുന്നു ചർച്ചകൾ. എന്നാൽ അദ്ദേഹത്തിൻെറ വിരമിക്കലിന്​ ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്​തത കൈവരുവെന്നും പാസ്വാൻ പറഞ്ഞു.

ലോക്​സഭ തെരഞ്ഞെടുപ്പിന്​ മുമ്പ്​ പ്രശസ്​ത വ്യക്​തകളെ അമിത്​ ഷാ സന്ദർശിച്ചിരുന്നു. സംബർഗ്​ സംപ്രധാനൻ എന്ന പേരിലായിരുന്നു പരിപാടി. ഇതിൻെറ ഭാഗമായി അമിത്​ ഷാ ധോണിയുടെ വീട്ടിലും എത്തിയിരുന്നു.

Tags:    
News Summary - MS Dhoni Join bjp after retirement-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.