ക്രിമിനലുകളെ തെരഞ്ഞെടുപ്പിൽ നിന്ന്​ മാറ്റി നിർത്താൻ നിയമം കൊണ്ടു വരണം- സുപ്രീംകോടതി

ന്യൂഡൽഹി: ക്രിമിനലുകളെ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന്​ മാറ്റിനിർത്താൻ പാർലമ​​​​​െൻറ്​ നിയമം കൊണ്ടുവരണമെന്ന്​ സുപ്രീംകോടതി. അത്തരമൊരു നിയമനിർമാണമാണ്​ രാജ്യം കാത്തിരിക്കുന്നത്​. അതാണ്​ ദേശീയ താൽപര്യവുമെന്ന്​ പരമോന്നത കോടതി വ്യക്​തമാക്കി.

ക്രിമിനൽ കേസുകളിൽ പ്രതികളായ ജനപ്രതിനിധികൾക്ക്​ അയോഗ്യത കൽപ്പിക്കാൻ കോടതിക്കാവില്ല. ഇതുമായി ബന്ധപ്പെട്ട ഹരജി തള്ളിക്കൊണ്ടാണ്​ സുപ്രീംകോടതിയുടെ നിരീക്ഷണം. ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചാണ്​ ഹരജി തള്ളിയത്​​. സുപ്രീംകോടതിക്ക്​ ഇക്കാര്യത്തിൽ ഇടപെടാനാവില്ല. തെരഞ്ഞെടുപ്പ്​ കമീഷനും, കേന്ദ്രസർക്കാറുമാണ്​ ഇടപെടേണ്ടതെന്നും കോടതി വ്യക്​തമാക്കി.

ഇതുസംബന്ധിച്ച്​ കോടതി മാർഗരേഖയും പുറപ്പെടുവിച്ചിട്ടുണ്ട്​. രാഷ്​​ട്രീയ രംഗത്തെ സംശുദ്ധി കാത്തുസൂക്ഷിക്കാൻ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തണമെന്ന്​ സുപ്രീംകോടതി മാർഗരേഖയിൽ ആവശ്യപ്പെടുന്നുണ്ട്​.

Tags:    
News Summary - MPs, MLAs Won't Be Disqualified Before Conviction-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.