10 വയസുകാരിയെ ഗർഭിണിയാക്കിയ രണ്ടനച്ഛനെ വെറുതെ വിടണമെന്ന് അമ്മ

റോത്തക്ക്: ഹരിയാനയിലെ റോത്തക്കിൽ 10 വയസുകാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വാർത്ത രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അതിനിടെയാണ് തന്‍റെ ഭർത്താവിനെ വെറുതെ വിടണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ തന്നെ രംഗത്തെത്തിയിരിക്കുന്നത്. ഭർത്താവ് ജയിലിലായതോടെ കുടുംബം പട്ടിണിയിലായെന്നും അദ്ദേഹത്തെ വെറുതെ വിടണമെന്നുമാണ് അമ്മയുടെ ആവശ്യം.

ഇവരുടെ ആദ്യഭർത്താവിന്‍റെ സഹോദരനാണ് കേസിലെ പ്രതിയായ രണ്ടാനച്ഛൻ. ഇയാൾ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് പൂർണമായും ഈ അമ്മ  വിശ്വസിക്കുന്നില്ലെങ്കിലും നിത്യവൃത്തിക്ക് മറ്റ് മാർഗങ്ങളില്ലാത്തതുകൊണ്ടാണ് ഭർത്താവിനെ വെറുതെവിടണമെന്ന് ഇവർ ആവശ്യപ്പെടുന്നത്.

'സാമൂഹ്യ പ്രവർത്തകരും സംഘടനകളും പലതും തരാമെന്ന് പറയുന്നുണ്ടെങ്കിലും എന്‍റെയും കുട്ടികളുടേയും കാര്യം അവരാരാരും നോക്കില്ല. രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ ഇവരെല്ലാം സ്ഥലം വിടും. എന്‍റെ ഭർത്താവ് മാത്രമേ എന്നെ സംരക്ഷിക്കുകയുള്ളൂ'^അവർ പറഞ്ഞു.

പീഡിപ്പിക്കപ്പെട്ട പത്ത് വയസുകാരി ഇപ്പോൾ ആശുപത്രിയിലാണ്. കുട്ടിയെ പ്രസവിക്കുന്നത് പെൺകുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുമെന്നതിനാൽ ഗർഭം അലസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ.

പെൺകുട്ടിയുടെ പിതാവ് അഞ്ച് വർഷങ്ങൾക്ക് മുൻപ് വൃക്കരോഗത്തെ തുടർന്നാണ് മരിച്ചത്. മൂന്ന് പെൺകുട്ടികളടക്കം 4 മക്കളാണ് ഇവർക്കുള്ളത്. പിന്നീട് ഭർത്താവിന്‍റെ ഇളയ സഹോദരൻ ഇവരെ വിവാഹം കഴിക്കുകയായിരുന്നു. തന്നേയും മക്കളേയും നല്ല രീതിയിൽ നോക്കി സംരക്ഷിക്കുന്നയാളാണ് ഇയാളെന്നാണ് അമ്മയുടെ അഭിപ്രായം.

കാലിൽ അസഹ്യമായ വേദയനുഭവപ്പെട്ടതിനെ തുടർന്ന്  പെൺകുട്ടിയെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോഴാണ് കുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന് ബോധ്യപ്പെട്ടത്. മറ്റാരോ പൊലീസിന് നൽകിയ വിവരമനുസരിച്ച് പൊലീസ് രണ്ടാനച്ഛനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ മാസങ്ങളായി പെൺകുട്ടിയെ നിരന്തരം ബലാൽസംഗത്തിനിരയാക്കിയിരുന്നു.

'നാണക്കേട് സഹിക്കുന്നതിലും ഭേദം ഗ്രാമം വിട്ടോടി പോകുന്നതാണെന്ന് പലരും ഉപദേശിച്ചു. പെൺകുട്ടിയെ കൊന്നുകളയുന്നതിന് 20,000 രൂപയാണ് ഒരു ഡോക്ടർ ചോദിച്ചത്. പാവങ്ങളായ ഞങ്ങൾ എവിടെ നിന്നാണ് 20,000 രൂപയുണ്ടാക്കുക? മാത്രമല്ല, എന്‍റെ മകളെ കൊന്നുകളയാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല.' അമ്മ പറഞ്ഞു.

Tags:    
News Summary - Mother of 10-yr-old Rohtak girl raped by stepfather wants husband to be set free

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.