Posted On
date_range Updated On
date_range സോണിയ ഗാന്ധിയുടെ മോർഫ് ചെയ്ത വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ആൾ അറസ്റ്റിൽ
ജയ്പുർ: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ മോർഫ് ചെയ്ത വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ആൾ അറസ്റ്റിൽ. ബിപിൻ കുമാർ സിങ് ഷാൻഡില്യയെ ആണ് രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തത്. രാജസ്ഥാനിലെ പ്രതാപ്ഗഡിലാണ് സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാർച്ച് 14 വരെ റിമാൻഡ് ചെയ്തതായി പ്രതാപ്ഗഡ് എസ്.പി അമിത് കുമാർ അറിയിച്ചു.
ലത ശർമ എന്നയാളുടെ പരാതിയിൽ മാർച്ച് മൂന്നിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ആളുകളെ കുറിച്ച് ആക്ഷേപകരമായ പരാമർശങ്ങൾ നടത്തുന്നത് പതിവാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
സോണിയ ഗാന്ധിയുടെ മോർഫ് ചെയ്ത വിഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ ട്വീറ്റ് ഉടൻ നീക്കം ചെയ്യണമെന്ന് ട്വിറ്റർ അധികൃതർ പ്രതിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, മുന്നറിയിപ്പ് അവഗണിച്ചതിനെ തുടർന്ന് അധികൃതർ ട്വീറ്റ് ബ്ലോക്ക് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.