Representational Image
ഡെറാഡൂൺ: കോവിഡ് രണ്ടാംതരംഗത്തിൽ ഉത്തരാഖണ്ഡിൽ 2000ത്തിലേറെ പൊലീസുകാർക്ക് അസുഖം ബാധിച്ചതായി അധികൃതർ. ഇവരിൽ 90 ശതമാനവും രണ്ട് ഡോസ് വാക്സിനെടുത്തവരാണെന്നും അധികൃതർ വ്യക്തമാക്കിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ആകെ 2382 പൊലീസുകാർക്കാണ് രണ്ടാംതരംഗത്തിൽ കോവിഡ് ബാധിച്ചത്. ഇതിൽ, 2204 പേർ രോഗമുക്തി നേടി. അഞ്ച് പേർ മരണത്തിന് കീഴടങ്ങി. മരിച്ചവരിൽ രണ്ട് പേർക്ക് മറ്റ് അസുഖങ്ങളുണ്ടായിരുന്നു. മൂന്ന് പേർ വാക്സിൻ എടുത്തിരുന്നില്ല.
വാക്സിൻ എടുത്തത് കൊണ്ടു മാത്രം അസുഖം വരാതിരിക്കണമെന്നില്ലെന്ന് നിർമാതാക്കൾ തന്നെ സൂചിപ്പിക്കുന്നുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഡി.ഐ.ജി നിലേഷ് ആനന്ദ് ബാർണി പറഞ്ഞു. മരിച്ച പൊലീസുകാരിൽ ചിലർ ഹരിദ്വാറിൽ കുംഭമേള ഡ്യൂട്ടിയിലുണ്ടായിരുന്നു. എന്നാൽ, മരണവും കുംഭമേളയും തമ്മിൽ ബന്ധമില്ല -അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധിച്ച പൊലീസുകാരുടെ കുടുംബാംഗങ്ങളായ 751 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്നാം തരംഗത്തിൽ 1982 പൊലീസുകാർക്കാണ് ഉത്തരാഖണ്ഡിൽ കോവിഡ് ബാധിച്ചത്. എട്ട് പേർ മരിക്കുകയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.