(photo: Amar Ujala)

യു.പിയില്‍ ഗംഗാതീരത്ത് നൂറിലേറെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയത് കണ്ടെത്തി

ലഖ്നോ: ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ ഗംഗയുടെ തീരത്ത് നൂറിലേറെ മൃതദേഹങ്ങള്‍ കൃത്യമായി സംസ്‌കരിക്കാതെ കുഴിച്ചുമൂടിയത് കണ്ടെത്തി. നേരത്തെ യു.പിയിലെ ഉന്നാവിലും ഇത്തരത്തില്‍ നൂറുകണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയ സംഭവം.

മണ്ണു മാന്തി മൃതദേഹങ്ങള്‍ വലിച്ചിടുന്ന നായ്ക്കള്‍ പ്രദേശത്ത് ഏറെ എത്തിയത് സമീപവാസികളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് -മൂന്ന് മാസങ്ങളായി ഇവിടെ മൃതദേഹങ്ങള്‍ അടക്കുന്നു. കൃത്യമായി സംസ്‌കരിക്കാത്തതിനാല്‍ ഇപ്പോള്‍ മണല്‍ നീങ്ങി മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തുവന്നിരിക്കുന്നു. പക്ഷികളും നായ്ക്കളും മൃതദേഹാവശിഷ്ടങ്ങള്‍ വലിച്ച് പുറത്തിടുകയാണ് -പ്രദേശവാസി എ.എന്‍.ഐയോട് പറഞ്ഞു.

രണ്ടായിരത്തോളം മൃതദേഹങ്ങളാണ് ഉത്തര്‍ പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളിലെ ഗംഗാ തീരങ്ങളില്‍ അടിഞ്ഞ നിലയില്‍ കണ്ടെത്തിയതെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ പണില്ലാത്തതിനാല്‍ ഗ്രാമീണര്‍ ഗംഗയിലെറിയുകയായിരുന്നു. സംഭവത്തില്‍ ഗംഗാ തീരത്തെ ഗ്രാമങ്ങള്‍ നിരീക്ഷിക്കാനും കര്‍ശന നടപടി സ്വീകരിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.