ഇന്ത്യ- യു.എസ്​ സൗഹൃദം കൂടുതൽ ദൃഢമാകുന്നു; ട്രംപിന്​ നന്ദിയറിയിച്ച്​ മോദി

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന്​  പ്രഖ്യാപിച്ച യു.എസ് പ്രസിഡൻറ്​ ​െഡാണാൾഡ്​ ട്രംപിന്​ നന്ദി പറഞ്ഞ് നരേന്ദ്ര മോദി. ഇന്ത്യ- യു.എസ്​ സൗഹൃദം കൂടുതൽ ദൃഢമാകുന്നുവെന്നും മഹാമാരിക്കെതിരെ ഒന്നിച്ചു നിന്നു പോരാടണമെന്നും മോദി ട്രംപിന്​ നന്ദിയറിയിച്ചുകൊണ്ട്​ ട്വീറ്റ്​ ചെയ്​തു. 

‘‘ഈ മഹാമാരിക്കെതിരെ നമ്മുക്കെല്ലാവർക്കും ഒരുമിച്ച്​ നിന്ന്​ പോരാടാം. ഇത്തരം ഘട്ടങ്ങളിൽ ലോകത്തെ ആരോഗ്യകരവും കോവിഡ് മുക്തവുമാക്കാന്‍ എല്ലാ രാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കുക എന്നത്​ പ്രധാനമാണ്​.  ഇന്ത്യ-അമേരിക്ക സൗഹൃദം കൂടുതല്‍ ദൃഢമാവുന്നു’’ - ട്രംപി​​​​​െൻറ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ കുറിച്ചു.

കോവിഡ് പ്രതിരോധത്തിനായി ഇന്ത്യയുമായി സഹകരിച്ച്​ പ്രവർത്തിക്കു​മെന്നും 200 മൊബൈല്‍ വ​​െൻറിലേറ്ററുകൾ ഇന്ത്യക്ക്​ നൽകുമെന്നും ട്രംപ്​ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കോവിഡ് പ്രതിരോധ വാക്സിനായി അമേരിക്കയും ഇന്ത്യയും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ട്രംപ് പറഞ്ഞു.

നേരത്തെ കോവിഡ് ചികിത്സക്കായി 29 ദശലക്ഷം ഡോസ്​ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകള്‍ ഇന്ത്യ യു.എസിന്​ നൽകിയിരുന്നു. 

Tags:    
News Summary - More power to India-US friendshi: PM Modi tweets - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.