പാർലമെന്‍റ്​ മന്ദിരോദ്​ഘാടനം പ്രതിപക്ഷം ബഹിഷ്കരിക്കും; സംയുക്ത പ്രസ്താവനയുമായി 19 പാർട്ടികൾ

ന്യൂ​ഡ​ൽ​ഹി: രാഷ്ട്രപതിയെ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പു​തി​യ പാ​ർ​ല​മെന്‍റ്​ മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​നം നിർവഹിക്കുന്ന സാഹചര്യത്തിൽ ബഹിഷ്കരണം പ്രഖ്യാപിച്ച് 19 രാഷ്ട്രീയ പാർട്ടികൾ. രാ​ഷ്ട്ര​പ​തി​ക്കു പ​ക​രം ഉ​ദ്​​ഘാ​ട​ന ചു​മ​ത​ല പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ്വ​യം ഏ​റ്റെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാണ് നടപടി.

കോൺഗ്രസ്, ഡി.എം.കെ, എ.എ.പി, ശിവസേന ഉദ്ദവ് താക്കറെ വിഭാഗം, എസ്.പി, സി.പി.ഐ, ജെ.എം.എം, കേരള കോൺഗ്രസ് മാണി, വി.സി.കെ, ആർ.എൽ.ഡി, തൃണമൂൽ കോൺഗ്രസ്, ജനതാദൾ യു, എൻ.സി.പി, ആർ.ജെ.ഡി, മുസ് ലിം ലീഗ്, നാഷണൽ കോൺഫറൻസ്, ആർ.എസ്.പി, എം.ഡി.എം.കെ എന്നീ പാർട്ടികളാണ് സംയുക്ത പ്രസ്താവനയിലൂടെ ബഹിഷ്കരണം പ്രഖ്യാപിച്ചത്.

രാഷ്ട്രപതിയെ നോക്കുക്കുത്തിയാക്കി ജനാധിപത്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപമാനിക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ജനാധിപത്യത്തെ പ്രധാനമന്ത്രി ഭീഷണിപ്പെടുത്തുകയാണ്. ഏകാധിപതിയായ പ്രധാനമന്ത്രി തനിക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഒരു പരിപാടി മാത്രമാണിത്. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് പ്രതിഷേധം അറിയിക്കുന്നതെന്നും പാർട്ടികൾ വ്യക്തമാക്കി. 

19 പാർട്ടികളെ കൂടാതെ സി.പി.എമ്മും ഉദ്ഘാടനം ബഹിഷ്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ബി.ആർ.എസ്, വൈ.എസ്.ആർ കോൺഗ്രസ്, ബി.ജെ.ഡി എന്നിവ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ബഹിഷ്കരണം സംബന്ധിച്ച് നാളെ തീരുമാനം പ്രഖ്യാപിക്കുമെന്നും ഉ​ദ്​​ഘാ​ട​നച്ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നും ബി.ആർ.എസ് എം.പി കെ. കേശവ റാവു വ്യക്തമാക്കി.

ഹി​ന്ദു​ത്വ ആ​ചാ​ര്യ​ൻ വി.​ഡി. സ​വ​ർ​ക്ക​റു​ടെ ജ​ന്മ​വാ​ർ​ഷി​ക ദി​നമായ മേയ് 28നാ​ണ് പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ​ ഉ​ദ്​​ഘാ​ട​നം പ്രധാനമന്ത്രി നിർവഹിക്കുന്നത്. കോവിഡ്കാല സാമ്പത്തിക പരാധീനതകൾക്കിടയിൽ പാർലമെന്‍റ് പണിയാൻ വൻതുക മുടക്കുന്നതിലും രാഷ്ട്രപതിയെ പുറത്തു നിർത്തുന്നതിലും പ്രതിഷേധിച്ച് ശിലാസ്ഥാപന ചടങ്ങ് വിവിധ പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ചിരുന്നു.

പാ​ർ​ല​മെ​ന്‍റ്​ മ​ന്ദി​ര ഉ​ദ്​​ഘാ​ട​ന​ത്തി​ന്​ രാഷ്ട്രപതിയെ ​ക്ഷ​ണി​ക്കാ​ത്തതിനെതിരെ രൂക്ഷ വിമർശനവുമായാണ് കോൺഗ്രസ് രംഗത്തെത്തിയത്. പാ​ർ​ല​മെ​ന്‍റ്​ മ​ന്ദി​ര ഉ​ദ്​​ഘാ​ട​ന​ത്തി​ന്​ ​ക്ഷ​ണി​ക്കാ​തെ മോ​ദി സ​ർ​ക്കാ​ർ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​നെ അ​നാ​ദ​രി​ക്കു​ക​യാ​ണെ​ന്ന്​ കോ​ൺ​ഗ്ര​സ് കുറ്റപ്പെടുത്തി. ബി.​ജെ.​പി-​ആ​ർ.​എ​സ്.​എ​സ്​ ഭ​ര​ണ​ത്തി​നു കീ​ഴി​ൽ രാ​ഷ്ട്ര​പ​തി ഭ​വ​ൻ സ്മാ​ര​ക കേ​ന്ദ്രം മാ​ത്ര​മാ​യി. തെ​ര​ഞ്ഞെ​ടു​പ്പു കാ​ര​ണ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി മാ​ത്ര​മാ​ണ്​ ദ​ലി​ത്, ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ൽ​നി​ന്നൊ​രാ​ളെ രാ​ഷ്ട്ര​പ​തി​യാ​ക്കാ​ൻ ബി.​​ജെ.​പി മു​ന്നി​ട്ടി​റ​ങ്ങു​ന്ന​തെ​ന്ന്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പറഞ്ഞു.

ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക്കി​ന്‍റെ പ​ര​മോ​ന്ന​ത നി​യ​മ​നി​ർ​മാ​ണ സ്ഥാ​പ​ന​മാ​ണ്​ പാ​ർ​ല​മെ​ന്‍റ്. സ​ർ​ക്കാ​റി​നെ​യും പ്ര​തി​പ​ക്ഷ​ത്തെ​യും ഓ​രോ പൗ​ര​ന്മാ​രെ​യും ഒ​രു​പോ​ലെ പ്ര​തി​നി​ധാ​നം​ ചെ​യ്യു​ന്ന സ്ഥാ​പ​ന​വും അ​താ​ണ്. രാ​ഷ്ട്ര​പ​തി പാ​ർ​ല​മെ​ന്‍റ്​ മ​ന്ദി​രം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്ന​ത്​ ഭ​ര​ണ​ഘ​ട​ന, ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളോ​ട്​ സ​ർ​ക്കാ​റി​നു​ള്ള പ്ര​തി​ബ​ദ്ധ​ത എ​ടു​ത്തു​കാ​ട്ടു​മെ​ന്ന്​ ഖാ​ർ​ഗെ പ​റ​ഞ്ഞു.

Tags:    
News Summary - More political parties boycott New Parliament House inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.