ഡൽഹിയിൽ വാനര വസൂരി സ്ഥിരീകരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ ആദ്യമായി ഒരാൾക്ക് വാനര വസൂരി സ്ഥിരീകരിച്ചു. 31 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ വിദേശ യാത്ര നടത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. രോഗി മൗലാന ആസാദ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

നേരത്തേ കേരളത്തിൽ മൂന്നുപേർക്ക് വാനര വസൂരി സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം നാലായി. കൊല്ലം ജില്ലയിലാണ് രാജ്യത്തെ തന്നെ ആദ്യ കേസ് സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങൾക്ക് ശേഷം കണ്ണൂരിലും ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

ലോകത്തിന്റെ പല ഭാഗങ്ങളിലും വാനര വസൂരി വ്യാപനത്തെ തുടർന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. മേയില്‍ രോഗവ്യാപനം സ്ഥിരീകരിച്ചശേഷം ഇത് രണ്ടാംതവണയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ലോകാരോഗ്യസംഘടന പരിഗണിച്ചത്.യു.എസ്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്റെ കണക്കനുസരിച്ച് 71 രാജ്യങ്ങളിലായി 15,400 മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:    
News Summary - Monkey pox confirmed in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.