Posted On
date_range Updated On
date_range കള്ളപ്പണം വെളുപ്പിക്കൽ: മിസ ഭാരതി ഡൽഹി കോടതിയിൽ ഹാജരായി
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദിെൻറ മകൾ മിസ ഭാരതി പാട്യാല ഹൗസ് കോടതിയിൽ ഹാജരായി. ഭർത്താവ് ശൈലേഷ് കുമാറും കോടതിയിൽ ഹാജരായി.
8000 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് മിസ ഭാരതിക്കും ഭർത്താവിനുമെതിരെ കേസ് എടുത്തിരിക്കുന്നത്. വ്യവസായികളായ സുരേന്ദ്ര ജെയിൻ, വീരേന്ദർ ജെയിൻ തുടങ്ങിയവർക്ക് വേണ്ടി കോടികളുടെ കള്ളപ്പണം വെളുപ്പിെച്ചന്നാണ് കേസ്. കേസിൽ അറസ്റ്റിലായ ഇവർക്ക് രണ്ടു ലക്ഷം രൂപയുടെ പിഴയിൽ ജനുവരിയിൽ ജാമ്യം അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.