പുനീതിന്‍റെ മരണവാർത്ത ഉൾക്കൊള്ളാനാവുന്നില്ലെന്ന് മോഹൻലാൽ

തിരുവനന്തപുരം: കന്നഡ സൂപ്പര്‍ താരം പുനീത് രാജ്‌കുമാറിന്റെ മരണത്തിൽ അനുശോചിച്ച് മോഹൻലാൽ. വാർത്ത ഞെട്ടലുണ്ടാക്കിയെന്നും, എങ്ങനെ പ്രതികരിക്കണമെന്നറിയില്ലെന്നും മോഹൻലാൽ പ്രതികരിച്ചു. പുനീത് രാജ്കുമാറിനൊപ്പം മൈത്രി എന്ന ചിത്രത്തില്‍ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്.

പുനീത് രാജ്കുമാറിന്റെ മരണവാർത്ത ഞെട്ടലോടെയാണ് കേട്ടത്. ഒരുപാട് വര്‍ഷമായിട്ട് എനിക്ക് അറിയാവുന്ന ആളാണ് പുനീത് രാജ്കുമാര്‍. ചെറിയ പ്രായം മുതല്‍ എനിക്ക് അദ്ദേഹത്തെ അറിയാം. രാജ്കുമാര്‍ സാറുമായിട്ടും അദ്ദേഹത്തിന്റെ കുടുംബവുമായിട്ടും എനിക്ക് അടുത്ത ബന്ധമുണ്ട്.- മോഹൻലാൽ പറഞ്ഞു.

ഉള്‍ക്കൊള്ളാന്‍ പറ്റാത്ത രീതിയിലുള്ള ഒരു വാര്‍ത്തയായതുകൊണ്ട് പെട്ടെന്ന് പ്രതികരിക്കാനാവുന്നില്ല. മികച്ച നടനാണ് അദ്ദേഹം. ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയാണ് ഇത്. ഷോക്കിങ് ആണ്, മോഹന്‍ലാല്‍ പറഞ്ഞു.

കന്നഡസൂപ്പർ താരം പുനീത് രാജ്കുമാർ ഇന്ന് ഉച്ചയോടെയാണ് അന്തരിച്ചത്. ഇന്ന് രാവിലെ ജിമ്മില്‍ വ്യായാമം ചെയ്യവെ പുനീതിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 46 വയസ്സായിരുന്നു. അദ്ദേഹത്തിന്‍റെ സഹോദരനും സിനിമാതാരവുമായ ശിവരാജ്കുമാറും സിനിമാ താരം യഷും മരണസമയത്ത് പുനീതിനൊപ്പം ഉണ്ടായിരുന്നു.

പ്രശസ്ത നടന്‍ രാജ്കുമാറിന്റെ മകനാണ് പുനീത് രാജ്കുമാര്‍. ബാലതാരമായാണ് സിനിമാ പ്രവേശം. ബെട്ടാഡ ഹൂവിലെ അപ്പു എന്ന കഥാപാത്രത്തിന് പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. നടന്‍, അവതാരകന്‍, പിന്നണി ഗായകന്‍, നിര്‍മ്മാതാവ് എന്നീ മേഖലകളിലും ശ്രദ്ധേയനായിരുന്നു.

Tags:    
News Summary - Mohanlal says news of Puneet's death shocks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.