മോദി ചൈന സന്ദർശിച്ചത്​ ഒമ്പത്​ തവണ; മൻ‌മോഹൻ പോയത്​ രണ്ടുവട്ടം 

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രിമാരിൽ ചൈനയുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തിയത്​ നരേന്ദ്ര മോദിയെന്ന്​ കോൺഗ്രസ്​ നേതാവ്​ അഹ്​മദ്​ പ​ട്ടേൽ. ജവഹർ ലാൽ നെഹ്​റു മുതൽ മോദി വരെയുള്ള പ്രധാനമന്ത്രിമാർ ചൈന സന്ദർശിച്ചതിൻെറ കണക്കുകൾ നിരത്തിയാണ്​ പ​ട്ടേൽ ട്വീറ്റ്​ ചെയ്​തത്​.

നെഹ്​റു ഒരുതവണയും മൻമോഹൻ രണ്ടുതവണയും സന്ദർശിച്ചപ്പോൾ മോദി ഒമ്പതു വട്ടം ചൈന സന്ദർശിച്ചതായി പ​ട്ടേൽ വ്യക്​തമാക്കി. ഗുജറാത്ത്​ മുഖ്യമന്ത്രിയായിരിക്കെ നാലുതവണയും പ്രധാനമന്ത്രിയായ ശേഷം അഞ്ചുതവണയുമാണ്​ ഇദ്ദേഹം ചൈന യാത്ര നടത്തിയത്​. 

ചൈനീസ്​ പ്രസിഡൻറ്​ ഷി ജിൻ പിങ്ങുമായി അടുത്ത ബന്ധം പുലർത്തിയ ഇന്ത്യൻ നേതാവ്​ കൂടിയാണ്​ മോദി. എന്നിട്ടുപോലും ചൈനയുടെ കടന്നുകയ​റ്റത്തെയും സൈനികരുടെ കൂട്ടക്കൊലയെയും തടയാൻ കഴിയാത്തതിനെതിരെ രൂക്ഷമായ വിമർശനമാണ്​ രാജ്യത്തി​ൻെറ പല കോണുകളിൽനിന്നും ഉയരുന്നത്​. കെട്ടിപ്പിടിക്കൽ നയതന്ത്രമെന്ന ഹാഷ്​ടാഗ്​ ഉപയോഗിച്ചാണ്​ പ​ട്ടേൽ കുറിപ്പ്​ അവസാനിപ്പിക്കുന്നത്​. ​ 

പ​ട്ടേലിൻെറ ട്വീറ്റിൽനിന്ന്​: 
"ചൈന വീണ്ടും നമ്മുടെ ഭൂമി അധീനപ്പെടുത്തു​േമ്പാൾ, ചൈനയിലേക്ക്​ നടത്തിയ ഔദ്യോഗിക സന്ദർശനങ്ങളുടെ പട്ടിക ഓർത്തുവെക്കുന്നതിന്​ പ്രാധാന്യമുണ്ട്​:


ജവഹർലാൽ നെഹ്റു: 1, 
ലാൽ ബഹാദൂർ ശാസ്ത്രി: 0, 
ഇന്ദിരാ ഗാന്ധി: 0, 
മൊറാർജി ദേശായി: 0, 
രാജീവ് ഗാന്ധി: 1,
പി.വി. നരസിംഹറാവു: 1, 
എച്ച്.ഡി. ദേവേഗൗഡ: 0, 
ഐ.കെ. ഗുജ്‌റാൾ: 0, 
എ.ബി. വാജ്‌പേയി: 1, 
മൻ‌മോഹൻ സിങ്​: 2, 
നരേന്ദ്ര മോദി: 9 (പ്രധാനമന്ത്രിയായി 5 തവണ, ഗുജറാത്ത് മുഖ്യമന്ത്രിയായി 4 തവണ).
 കെട്ടിപ്പിടിക്കൽ നയതന്ത്രം...

Tags:    
News Summary - modi's china visit -patel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.