ലഖ്നോ: ബി.ജെ.പിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മാത്രമാണ് അഴിമതിരഹിതരെന്ന് പാർട്ടി എം.പി. യു.പിയിലെ ഗോണ്ട മണ്ഡലത്തിൽനിന്നുള്ള ബി.ജെ.പി എം.പി ബ്രിജ്ഭൂഷൺ ശരൺ ആണ് പാർട്ടിയിലെ മറ്റാരെയും അഴിമതിരഹിതരെന്ന് പറയാനാവില്ലെന്ന പ്രസ്താവനയുമായി രംഗത്തെത്തിയത്.
‘‘നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഒരുതരത്തിലുള്ള അഴിമതിയിലും ഉൾപ്പെട്ടിട്ടില്ല. പാർട്ടിയിലെ മറ്റൊരു നേതാവിനെക്കുറിച്ചും അങ്ങനെ പറയാനാവില്ല’’ -പാർട്ടി റാലിയെ അഭിസംബോധന ചെയ്ത് എം.പി പറഞ്ഞു. രാഹുൽ ഗാന്ധിയെ ‘കുരക്കുന്ന നായ’ എന്ന് ആക്ഷേപിച്ചതടക്കം മുമ്പും വിവാദപ്രസ്താവനയുമായി രംഗത്തുവന്നിട്ടുള്ളയാളാണ് ബ്രിജ്ഭൂഷൺ ശരൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.