അടുത്ത തെരഞ്ഞെടുപ്പിൽ മോദി തോൽക്കും; വിദേശത്ത് അഭയം തേടും -ലാലു പ്രസാദ് യാദവ്

പട്ന: അടുത്ത വർഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭീതിയിലാണ് പ്രധാനമ​ന്ത്രി നരേന്ദ്ര മോദിയെന്ന് രാഷ്രടീയ ജനതാ ദൾ പ്രസിഡന്റ് ലാലു പ്രസാദ് യാദവ്. തെരഞ്ഞെടുപ്പിൽ തോറ്റ് മോദി വിദേശ രാജ്യത്ത് അഭയം തേടുമെന്നും ലാലു പറഞ്ഞു. പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മക്കെതിരെ ‘ക്വിറ്റ് ഇന്ത്യ’ എന്ന പരാമർശവുമായി മോദി രംഗത്തുവന്ന സാഹചര്യത്തിലാണ് ലാലുവിന്റെ പ്രതികരണം.

‘മോദിയാണ് ഇന്ത്യ വിടാൻ ആലോചിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹം വിവിധ രാജ്യങ്ങൾ സന്ദർശിച്ചുകൊണ്ടിരിക്കുന്നത്. പിസയും മോമോസും നൂഡിൽസുമൊക്കെ ആസ്വദിച്ചു കഴിച്ച് വിശ്രമിക്കാനുള്ള സ്ഥലം ഏതെന്ന് മോദി നോക്കിക്കൊണ്ടിരിക്കുകയാണ്’ -പൊട്ടിച്ചിരികൾക്കിടയിൽ ലാലു ചൂണ്ടിക്കാട്ടി. മകനും ബിഹാർ മന്ത്രിയുമായ തേജ് പ്രതാപ് യാദവ് സംഘടിപ്പിച്ച ​പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത മാസം മുംബൈയിൽ നടക്കുന്ന ‘ഇൻഡ്യ’ യോഗം താൻ കാത്തിരിക്കുകയാണെന്നും ലാലു പറഞ്ഞു. ‘ഈ ഐക്യം നിലനിർത്തണം. ബി.ജെ.പിയെ പരാജയപ്പെടുത്തണം. ഭരണഘടന അട്ടിമറിക്കാൻ ശ്രമിക്കുകയാണ് നരേന്ദ്ര മോദി. പ​ക്ഷേ, നമ്മൾ ആ ശ്രമം തകർത്തെറിയും.’ മണിപ്പൂരിലെ നിലവിലെ പ്രശ്നങ്ങൾക്ക് ഉത്തരവാദി കേന്ദ്ര സർക്കാറാണെന്നും ലാലു​ കുറ്റപ്പെടുത്തി.

Tags:    
News Summary - Modi will settle abroad after losing LS polls -Lalu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.