Prime minister Narendra Modi

ജി7 ഉച്ചകോടിയിൽ മോദി പ​ങ്കെടുക്കും; ഒടുവിൽ കനേഡിയൻ പ്രധാനമന്ത്രിയുടെ ക്ഷണം

 ന്യൂഡൽഹി: കാനഡയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ​ങ്കെടുക്കുമെന്ന് പ്രധാനമന്ത്രി നന്ദ്രേ മോദി. കനേഡിയൻ പ്രധാനമന്ത്രി സമ്മേളനത്തിന് ക്ഷണിച്ചുവെന്ന് മോദി പറഞ്ഞു. എക്സിലൂടെയായിരുന്നു മോദിയുടെ പ്രതികരണം. ഫോണിൽ വിളിച്ചാണ് കനേഡിയൻ പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചത്.

കനേഡിയൻ പ്രധാനമന്ത്രി മാർക്ക് ജെ കാർണിയുടെ ക്ഷണം ലഭിച്ചതിൽ സന്തോഷമുണ്ട്. ഫോൺ സംഭാഷണത്തിൽ തെരഞ്ഞെടുപ്പിൽ വിജയം നേടിയ അദ്ദേഹത്തെ അഭിനന്ദിച്ചു. ഈ വർഷം കാനഡയിൽ വെച്ചുനടക്കുന്ന ജി7 സമ്മേളനത്തിൽ പ​​ങ്കെടുക്കുമെന്നും മോദി എക്സിലെ കുറിപ്പിൽ വ്യക്തമാക്കി.

ജി7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കടുക്കാനിടയില്ലെന്ന സൂചനകൾ പുറത്ത് വന്നിരുന്നു. കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധത്തിലെ വിള്ളലുകളാണ് മോദി വിട്ടുനിൽക്കുന്നതിനുള്ള കാരണമെന്നായിരുന്നു റിപ്പോർട്ടുകൾ. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യുകെ, യുഎസ്, കാനഡ തുടങ്ങി ലോകത്തിലെ പ്രമുഖ വ്യാവസായിക സമ്പദ് വ്യവസ്ഥകളുടെ അനൗപചാരിക ഗ്രൂപ്പാണ് ജി7.

യൂറോപ്യന്‍ യൂണിയന്‍, അന്താരാഷ്ട്ര നാണയനിധി, ലോകബാങ്ക്, ഐക്യരാഷ്ട്രസഭ എന്നിവ ഉച്ചകോടിയില്‍ പങ്കെടുക്കാറുണ്ട്. ദക്ഷിണാഫ്രിക്ക, യുക്രൈന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള കാനഡയുടെ ക്ഷണം സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി മോദിയുടെ കാനഡ സന്ദര്‍ശനത്തെ കുറിച്ചു മാത്രമാണ് അനിശ്ചിതത്വം അവശേഷിക്കുന്നത്. ജൂൺ 15 മുതലാണ് കാനഡയിൽ ജി7 ഉച്ചകോടി നടക്കുന്നത്.

Tags:    
News Summary - Modi to attend G7 summit; Canadian PM finally invites him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.