Posted On
date_range Updated On
date_range 'എല്ലാ കള്ളന്മാര്‍ക്കും എന്തുകൊണ്ടാണ് മോദിയെന്ന പേര്' പരാമർശത്തിനെതിരായ കേസ് റദ്ദാക്കണമെന്ന രാഹുലിന്റെ ഹരജി തള്ളി
റാഞ്ചി: 'എല്ലാ കള്ളന്മാര്‍ക്കും എന്തുകൊണ്ടാണ് മോദിയെന്ന പേര്' എന്ന പരാമർശത്തിനെതിരായ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹരജി ഝാര്‍ഖണ്ഡ് ഹൈകോടതി തള്ളി. രാഹുലിന്‍റെ പരാമര്‍ശം മോദിയെന്ന് പേരുള്ള എല്ലാവരെയും അപമാനിക്കുന്നതാണെന്നാരോപിച്ച് പ്രദീപ് മോദിയെന്ന അഭിഭാഷകനാണ് കേസ് നല്‍കിയത്.
രാഹുലിന്‍റെ പരാമര്‍ശം മോദിയെന്ന് പേരുള്ള എല്ലാവരെയും അധിക്ഷേപിക്കുന്നതാണോയെന്ന് പരിശോധിക്കേണ്ടത് വിചാരണ വേളയിലാണെന്നും അതിനാല്‍ കേസ് റദ്ദാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. സല്‍പ്പേരിനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തൊടൊപ്പമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.