ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ, അടുത്ത സർക്കാറിന്റെ ആദ്യ 100 ദിവസത്തെയും അടുത്ത അഞ്ചു വർഷത്തെയും റോഡ്മാപ്പ് തയാറാക്കാൻ മന്ത്രിമാരോട് നിർദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച രാവിലെ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട അജണ്ട തയാറാക്കാൻ അതത് മന്ത്രാലയത്തിലെ സെക്രട്ടറിമാരുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്താൻ മോദി നിർദേശിച്ചതെന്ന് വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
‘വിക്ഷിത് ഭാരത്: 2047’ എന്ന ദീർഘകാല പദ്ധതി മോദി സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഏഴു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറക്കാനുള്ള നടപടികളും മന്ത്രിസഭ തുടങ്ങി. തെരഞ്ഞെടുപ്പ് കമീഷന്റെ കഴിഞ്ഞ ദിവസത്തെ ശിപാർശ രാഷ്ട്രപതി ദ്രൗപദി മുർമുവിന് അയച്ചു. ഏപ്രിൽ 19ന് നടക്കുന്ന 102 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിന്റെ വിജ്ഞാപനം മാർച്ച് 20ന് പുറപ്പെടുവിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.