നരേന്ദ്ര മോദി റഷ്യയിൽ;  12 കരാറുകളിൽ ഒപ്പുവെക്കും

സ​​െൻറ്​​പീ​റ്റേ​ഴ്​​സ്​​ബ​ർ​ഗ്​: റ​ഷ്യ​യി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​​മി​ർ പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ഇ​രു​നേ​താ​ക്ക​ളും വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച്​ ച​ർ​ച്ച ന​ട​ത്തി. ഉ​ഭ​യ​ക​ക്ഷി ബ​ന്ധം, ഉൗ​ർ​ജം വ്യ​വ​സാ​യം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം, മ​റ്റു ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ളാ​ണ്​ ന​ട​ത്തി​യ​ത്. ഇ​താ​ദ്യ​മാ​യാ​ണ്​ ഇ​ന്ത്യ-​റ​ഷ്യ ച​ർ​ച്ച​ക്ക്​ സ​​െൻറ്​​പീ​റ്റേ​ഴ്​​സ്​​ബ​ർ​ഗ്​ വേ​ദി​യാ​വു​ന്ന​ത്. പ്ര​സി​ഡ​ൻ​റ്​ പു​ടി​​​െൻറ ജ​ന്മ​ദേ​ശം കൂ​ടി​യാ​ണ്​ ഇ​വി​ടം.

പു​ടി​​ൻ ജ​നി​ച്ച ന​ഗ​രം സ​ന്ദ​ർ​ശി​ക്കാ​നാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും 70 വ​ർ​ഷം മു​മ്പ്​ ലെ​നി​ൻ​ഗ്രാ​ഡി​ൽ ന​ട​ന്ന യു​ദ്ധ​ത്തി​ൽ ര​ക്​​ത​സാ​ക്ഷി​യാ​യ പു​ടി​​​െൻറ സ​ഹോ​ദ​ര​ന​ട​ക്ക​മു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളെ അ​ട​ക്കി​യ സെ​മി​ത്തേ​രി​യി​ൽ ആ​ദ​രാ​ഞ്​​ജ​ലി അ​ർ​പ്പി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും മോ​ദി പ​റ​ഞ്ഞു. രാ​ജ്യ​ത്തി​നു​വേ​ണ്ടി ജീ​വ​ത്യാ​ഗം ചെ​യ്​​ത കു​ടും​ബ​ത്തി​ലെ അം​ഗ​മാ​ണ്​ ഇ​ന്ന്​ റ​ഷ്യ​യു​ടെ പ്ര​സി​ഡ​ൻ​റ്​ എ​ന്നും മോ​ദി പു​ടി​നെ പു​ക​ഴ്​​ത്തി.

സാ​ധാ​ര​ണ ലോ​ക​രാ​ഷ്​​ട്ര​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​ങ്ങ​ളി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ലു​ണ്ടാ​വാ​റു​ണ്ട്. എ​ന്നാ​ൽ, ഇ​ന്ത്യ​യും റ​ഷ്യ​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ൽ ഇ​തു​വ​രെ ഒ​രു കു​റ​വും വ​ന്നി​​ട്ടി​ല്ലെ​ന്നും മോ​ദി പ​റ​ഞ്ഞു. ഷാ​ൻ​ഹാ​യ്​​ ​ കോ​ഒാ​പ​റേ​ഷ​ൻ ഒാ​ർ​ഗ​നൈ​സേ​ഷ​നി​ൽ ഇ​ന്ത്യ​യെ അം​ഗ​മാ​ക്കി​യ​തി​ൽ മോ​ദി പു​ടി​േ​നാ​ട്​ ന​ന്ദി പ​റ​ഞ്ഞു. ഷാ​ൻ​ഹാ​യ് കോ​ഒാ​പ​റേ​ഷ​ൻ ഒാ​ർ​ഗ​നൈ​സേ​ഷ​നി​ൽ ഇ​ന്ത്യ​ക്ക്​  ഒ​രാ​ഴ്​​ച​ക്ക​കം പൂ​ർ​ണ അം​ഗ​ത്വം ന​ൽ​കു​മെ​ന്ന്​ പു​ടി​ൻ പ​റ​ഞ്ഞു. കൂ​ട​ങ്കു​ളം ആ​ണ​വ​നി​ല​യ​ത്തി​​​െൻറ അ​വ​സാ​ന യൂ​നി​റ്റു​ക​ളു​ടെ നി​ർ​മാ​ണ​മ​ട​ക്കം ശാ​സ്​​ത്ര സാ​േ​ങ്ക​തി​ക മേ​ഖ​ല​യി​ലും റെ​യി​ൽ​വേ വി​ക​സ​ന​ത്തി​ലും സാം​സ്​​കാ​രി​ക വി​നി​മ​യ രം​ഗ​ത്തും ഇ​രു​രാ​ഷ്​​ട്ര​ങ്ങ​ളും 12 ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ക്കും.

Tags:    
News Summary - modi in russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.