Posted On
date_range Updated On
date_range നോട്ട് പിൻവലിക്കൽ സമ്പദ്വ്യവസ്ഥയുടെ തകർച്ചയുടെ തുടക്കം– മൻമോഹൻ
ന്യൂഡൽഹി: നോട്ട് പിൻവലിക്കൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ തകർച്ചയുടെ തുടക്കമാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. ഡൽഹിയിൽ നടന്ന കോൺഗ്രസ് പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിെൻറ ആഭ്യന്തര ഉൽപ്പാദന വളർച്ച നിരക്ക് 6.3 ശതമാനത്തിലേക്ക് താഴുമെന്നാണ് റിപ്പോർട്ട്. ഇതിൽ നിന്നു തന്നെ നോട്ട് പിൻവലിക്കൽ എത്രത്തോളം വലിയ ദുരന്തമാെണന്ന് മനസിലാക്കാമെന്നും മൻമോഹൻ സിങ് പറഞ്ഞു. ദേശീയ വരുമാനത്തിൽ രണ്ട് വർഷം കൊണ്ട് വർധന ഉണ്ടാക്കുമെന്നാണ് മോദി പറഞ്ഞത്. ഇൗ വാഗ്ദാനം പൊള്ളയാണെന്ന് തെളിഞ്ഞതായും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.