Posted On
date_range Updated On
date_range സൂചന നൽകി മോദി; യു.പിയിൽ മുഖ്യമന്ത്രി സ്ഥാനാർഥി യോഗിതന്നെ
ലഖ്നോ: ഉത്തർപ്രദേശിലെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി സംബന്ധിച്ച ചർച്ചകൾക്ക് വിരാമമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി.
അടുത്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാകുമെന്ന് സൂചിപ്പിച്ച മോദി, കോവിഡ് മഹാമാരി കാരണം നഷ്ടപ്പെട്ട സമയത്തിന് കുറവു തീർക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ടുവർഷം കോവിഡ് മൂലം നഷ്ടമായിരുന്നില്ലെങ്കിൽ യോഗിയുടെ സർക്കാർ ദരിദ്രർക്ക് ഭവനം നൽകുന്നത് ഉൾപ്പെടെ മേഖലകളിൽ കൂടുതൽ മികച്ച പ്രകടനം കാഴ്ചവെച്ചേനെ. ഇത്തരം പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ യു.പിയിലെ ജനത യോഗിക്ക് ഒരവസരം കൂടി നൽകണം -പ്രധാനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.