ആളുമാറി വീണ്ടും മോദി ഭക്തരുടെ ട്വിറ്റർ ആക്രമണം; പണികിട്ടിയത്​ സ്​പൈഡർമാനും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചതിന്​ വീണ്ടും ആളുമാറി സംഘപരിവാർ ആക്രമണം. സൂപ്പർ ഹീറോയായ 'സ്​​ൈപഡർമാൻ' ആണ്​ ഇത്തവണ മോദി ഭക്തരുടെ ആക്രമണത്തിന്​ ഇരയാകുന്നത്​.

മൊ​േട്ടര ക്രിക്കറ്റ്​ സ്​റ്റേഡിയത്തിന്​ നരേന്ദ്രമോദിയുടെ പേരു നൽകിയതിനായിരുന്നു വിമർശനം. വിമർശിച്ച്​ രംഗത്തെത്തിയതാക​ട്ടെ ഇംഗീഷ്​ എഴുത്തുകാരനും ക്രിക്കറ്റുകാരനുമായ ടോം ഹോളണ്ടും. പരിഹാസം കലർന്ന ട്വീറ്റിനെതിരെ മോദി ഭക്തൻമാർ ട്വിറ്ററിൽ ബഹിഷ്​കരണ ആഹ്വാനവ​ുമായെത്തി. എന്നാൽ ബഹിഷ്​കരിക്കാൻ തെരഞ്ഞെടുത്തതാക​ട്ടെ സ്​പൈഡന്‍മാൻ ചിത്രത്തിൽ നായകനാ​യ ടോം ഹോളണ്ടിനെയും.


നടൻ ​ടോം ഹോളണ്ട്​

ടോം ഹോളണ്ട്​ എന്ന ട്വിറ്റർ അക്കൗണ്ട്​ കണ്ടതോടെ ഹോളിവുഡ്​ നടൻ ആണെന്ന്​ തെറ്റിദ്ധരിച്ച്​ സ്​പൈഡർമാനെ ബഹിഷ്​കരിക്കണമെന്ന ആഹ്വാനവുമായി രംഗത്തെത്തുകയായിരുന്നു. നടൻ നായകനാകുന്ന സ്​പൈഡർ മാൻ 3 ബഹിഷ്​കരിക്കണമെന്നാണ്​ പ്രചാരണം. സിനിമ നിരോധിക്കണമെന്നും ആഹ്വാനമുണ്ട്​.

എഴുത്തുകാരൻ ടോം ഹോളണ്ട്​

താരത്തിന്​ നേരെ മോദി ഭക്തരുടെ ട്വിറ്റർ ആക്രമണം തുടങ്ങിയതോടെ ബോയ്​​േകാട്ട്​ സ്​പൈഡർമാൻ, ബാൻ സ്​പൈഡർമാൻ തുങ്ങിയ ഹാഷ്​ടാഗുകൾ​ ട്വിറ്ററിൽ ട്രെൻഡിങ്ങിലെത്തി. ആളുമാറിയ വിവരം പലരും ശ്രദ്ധയി​ൽപ്പെടുത്തുന്നുണ്ടെങ്കിലും ട്വിറ്ററിൽ സ്​​ൈപഡർമാനെതിരെ ആക്രമണം തുടരുകയാണ്​. ഇതിൽ നിരവധി ട്രോളുകളും നിറഞ്ഞു.

മൊ​േട്ടര സ്​റ്റേഡിയത്തിന്​ മോദിയുടെ പേര്​ നൽകിയതിനെതിരെ വ്യാജ സ്​തുതിയിലൂടെയായിരുന്നു എഴുത്തുകാരൻ ടോം ഹോളണ്ടിന്‍റെ പരിഹാസം. 'ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്​ സ്​റ്റേഡിയത്തിന്​ സ്വന്തം പേരു നൽകാൻ തീരുമാനിച്ച മോദിയുടെ വിനയത്തെ ആരാധിക്കുന്നു' എന്നായിരുന്നു ട്വീറ്റ്​. 

Tags:    
News Summary - Modi Fans Boycotting Spiderman Star For PM Modi Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.