ന്യൂഡൽഹി: ലോകത്തെത്തന്നെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയായി ബജറ്റിൽ പ്രഖ്യാപിച്ച ആരോഗ്യ പരിരക്ഷ പദ്ധതി വിവാദത്തിൽ. ഒബാമ കെയറിെൻറ മാതൃകയിൽ മോദി കെയർ എന്ന് പേരിട്ടു വിളിക്കുകയാണ് വിവാദ പദ്ധതിയെ ബി.ജെ.പിക്കാർ.
10 കോടി ദുർബല കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപവരെ ചികിത്സസഹായം ലഭിക്കുമെന്ന് പറയുന്ന പദ്ധതിക്ക് ബജറ്റിൽ 2,000 കോടി മാത്രമാണ് വിഹിതം. ഇനിയുള്ള മാസങ്ങളിൽ പദ്ധതി രൂപപ്പെടുത്തുമെന്നാണ് ഇപ്പോൾ അധികൃതർ പറയുന്നത്.
എന്നാൽ, വ്യക്തമായ മാർഗരേഖയില്ലാതെ പദ്ധതി പ്രഖ്യാപിച്ചത് വ്യാപകമായി വിമർശിക്കപ്പെടുന്നു. യു.പി.എ സർക്കാർ ആവിഷ്കരിച്ച ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പരിഷ്കരിച്ച് പുതിയ പദ്ധതിയായി അവതരിപ്പിക്കുകയാണ് മോദിസർക്കാർ ചെയ്തത്. ചികിത്സ സഹായത്തുക അഞ്ചു ലക്ഷമായി ഉയർത്തിയെന്നു മാത്രം.
കഴിഞ്ഞ വർഷം നിലവിലെ പദ്ധതിക്ക് 470 കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.