Posted On
date_range Updated On
date_range മോദിയും രാഹുലും ഇന്ന് കർണാടകയിൽ
ബംഗളൂരു: കർണാടകയിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മുഖാമുഖം. ഇരുവരും മൂന്ന് വീതം തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും. കർണാടക സർക്കാരിെൻറ ഭരണ നേട്ടങ്ങളെക്കുറിച്ച് പതിനഞ്ച് മിനിറ്റ് സംസാരിക്കാനുള്ള നരേന്ദ്രമോദിയുടെ വെല്ലുവിളിയോട് രാഹുൽ ഗാന്ധിയുടെ പ്രതികരണം ജനം പ്രതീക്ഷിക്കുന്നുണ്ട്.
ബാംഗ്ലൂരുവിലും കൽബുർഗിയിലും ബല്ലാരിയിലുമാണ് മോദിയുടെ പരിപാടികൾ. കഴിഞ്ഞ ദിവസം മോദി കർണാടക യിലെ പരിപാടികളിൽ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ചിരുന്നു. അവക്കും ഇന്ന് രാഹുലിെൻറ മറുപടി ഉണ്ടായേക്കാം. മുഖ്യമന്ത്രി സിദ്ധാരാമയ്യ പങ്കെടുക്കുന്ന റാലികളിലാണ് രാഹുൽ ഗാന്ധി ഇന്ന് ഉണ്ടാകുക.
തെരെഞ്ഞടുപ്പിന് ഒമ്പത് ദിവസം മാത്രം ശേഷിക്കെ മോദിയുടെയും രാഹുൽ ഗാന്ധിയുടെയും വരവ് പ്രചാരണ രംഗം കൊഴുപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.