ന്യൂഡൽഹി: ദലിത്, ആദിവാസി ചിന്താധാരക്ക് എതിരാണ് ബി.ജെ.പിയെന്നും രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതിനെതിരായ പോരാട്ടം കോൺഗ്രസ് തുടരും. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നയിക്കുന്ന മുന്നണി അധികാരത്തിൽ നിന്ന് പുറത്താകും. മതസൗഹാർദത്തിനായി കോൺഗ്രസ് രാജ്ഘട്ടിൽ സംഘടിപ്പിച്ച ഉപവാസത്തിൽ പ്രവർത്തകർക്കൊപ്പം പെങ്കടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി ദലിത്വിരുദ്ധനും ജാതീയമായി ചിന്തിക്കുന്നവനുമാണെന്ന് രാഹുൽ പറഞ്ഞു. ബി.ജെ.പിയിലെ ദലിത് എം.പിമാർ തന്നെ അക്കാര്യം തിരിച്ചറിയുന്നു. ബി.ജെ.പിയുടെ ചിന്താഗതികൊണ്ടാണ് രാജ്യത്ത് അസുഖകരമായ സാഹചര്യം ഉണ്ടായിരിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.