പാണ്ഡവരെ കൃഷ്​ണൻ നയിച്ചത്​ പോലെ കൊറോണക്കെതിരായ യുദ്ധത്തിൽ പൗരൻമാർ രാജ്യത്തെ നയിക്കും - മോദി

ന്യൂഡൽഹി: മഹാഭാരത യുദ്ധം ജയിക്കാൻ വേണ്ടി വന്നത്​ 18 ദിവസമാണെങ്കിൽ കൊറോണക്കെതിരായ യുദ്ധം ജയിക്കാൻ വേണ്ടത്​ 21 ദിവസമാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭഗവാൻ കൃഷ്​ണൻ പാണ്ഡവ​െര നയിച്ചത്​ പോലെ ഇൗ യുദ്ധത്തിൽ 130 കോടി ജന ങ്ങൾ രാജ്യത്തെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ത​​െൻറ മണ്ഡലമായ വരാണസി​യിലെ ജനങ്ങളെ അഭിസംബോധനം ചെയ്യുകയായിരുന്നു നരേന്ദ്ര മോദി. പുരാണങ്ങളിൽ നിന്ന്​ ഉദ്ധരിച്ചും മതപരമായ പദങ്ങൾ ഉപയോഗിച്ചുമായിരുന്നു പ്രസംഗം ഏറെയും. വരാണസിയെ കാശി എന്നാണ്​ അദ്ദേഹം വിളിച്ചത്​. തിരസ്​കാരങ്ങളുടെയും നിയന്ത്രണങ്ങളുടെയും മഹത്വം ഇൗ സന്ദർഭത്തിൽ രാജ്യത്തെ പഠിപ്പിക്കുന്നതിൽ കാശി നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ചൈത്ര നവരാത്രിയുടെ വേളയിൽ രാജ്യം ദൈവികമായ അനുഗ്രഹം ആഗ്രഹിക്കുന്നുണ്ടെന്നും കൊറോണക്കെതിരായ യുദ്ധം ജയിക്കാൻ അത്​ വേണമെന്നും അദ്ദേഹം പറഞ്ഞു. ഇൗ യുദ്ധത്തിൽ ശക്​തി നൽകാൻ പ്രാർത്ഥിക്കു​ന്നുണ്ട്​. കൊറോണ വ്യാപനത്തിനെതിരായ പ്രവർത്തനങ്ങളിൽ ആയതിനാലാണ്​ നവരാത്രി ഉത്സവങ്ങൾക്ക്​ മണ്ഡലത്തിൽ എത്താനാകാത്തതെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ പ്രവർത്തകരെയും അവശ്യസേവന ദാതാക്കളെയും പ്രസംഗത്തിൽ മോദി പ്രശംസിച്ചു. വെളുത്ത വസ്​ത്രം ധരിച്ച ഡോക്​ടർമാരും ആശുപത്രി ജീവനക്കാരും ദൈവ തുല്യരാണെന്നും​ അദ്ദേഹം പറഞ്ഞു.

Tags:    
News Summary - modi addressing his constituency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.