ജാട്ട്​ പ്രക്ഷോഭം: ഹരിയാനയിൽ മൊബൈൽ, ഇൻറർനെറ്റ്​ വിലക്ക്​

ച​ണ്ഡി​ഗ​ഢ്​​:  സം​വ​ര​ണം ആ​വ​ശ്യ​പ്പെ​ട്ട്​ ഹ​രി​യാ​ന​യി​ൽ ജാ​ട്ട്​ സ​മ​ു​ദാ​യം ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭം സം​ഘ​ർ​ഷ​ത്തി​ലേ​ക്ക്. ഇ​തേ​തു​ട​ർ​ന്ന്​ 13 ജി​ല്ല​ക​ളി​ൽ മൊ​ബൈ​ൽ ഫോ​ൺ, ഇ​ൻ​റ​ർ​നെ​റ്റ്​  സ​ർ​വി​സു​ക​ൾ സ​ർ​ക്കാ​ർ വി​ല​ക്കി. ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക്​  മൂ​ന്നു​​ദി​വ​സം തു​ട​രും. ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ അ​ഡീ​ഷ​ന​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി എ​സ്.​എ​സ്.​ പ്ര​സാ​ദ്​  ആ​ണ്​ വോ​യ്സ്​​ കോ​ളു​ക​ൾ ഒ​ഴി​കെ​യു​ള്ള സ​ർ​വി​സു​ക​ൾ​ വി​ല​ക്കി​യ​ത്. 

പ്ര​ക്ഷോ​ഭ​രം​ഗ​ത്തു​ള്ള അ​ഖി​ലേ​ന്ത്യാ ജാ​ട്ട്​ ആ​ര​ക്ഷ​ൻ സം​ഘ​ർ​ഷ്​ സ​മി​തി​യും സം​വ​ര​ണ​ത്തെ എ​തി​ർ​ക്കു​ന്ന ബി.​െ​ജ.​പി എം.​പി രാ​ജ്​ കു​മാ​ർ സെ​യ്​​നി​യും  ഞാ​യ​റാ​ഴ്​​ച വെ​​വ്വേ​റെ പൊ​തു​സ​മ്മേ​ള​നം ന​ട​ത്തു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ മു​ൻ​ക​രു​ത​ൽ. സം​വ​ര​ണ​ത്തെ അ​നു​കൂ​ലി​ച്ചും എ​തി​ർ​ത്തും റാ​ലി ന​ട​ക്കു​ന്ന​തി​നാ​ൽ ജി​ല്ല​ക​ളി​ൽ പൊ​ലീ​സ്​ ക​ന​ത്ത ജാ​ഗ്ര​ത​യി​ലാ​ണ്. നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​രോ​ധ​നാ​ജ്​​ഞ​യു​മു​ണ്ട്.

ജാ​ട്ടു​ക​ളും സെ​യ്​​നി​യു​ടെ റാ​ലി​യെ അ​നു​കൂ​ലി​ക്കു​ന്ന​വ​രും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഏ​റ്റു​മു​ട്ടി​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ നാ​ലാ​മ​ത്തെ ത​വ​ണ​യാ​ണ്​ ജാ​ട്ട്​ റാ​ലി​ക്കി​ടെ ഇ​ൻ​​റ​ർ​നെ​റ്റ്​ സേ​വ​നം നി​ർ​ത്തി​െ​വ​ക്കു​ന്ന​ത്. 2016 ഫെ​ബ്രു​വ​രി​യി​ൽ ജാ​ട്ട്​ സം​വ​ര​ണ ​പ്ര​ക്ഷോ​ഭ​ത്തി​നി​ടെ​യു​ണ്ടാ​യ അ​ക്ര​മ​ങ്ങ​ളി​ൽ 30 പേ​രാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. വി​ദ്യാ​ഭ്യാ​സം,​ തൊ​ഴി​ൽ എ​ന്നി​വ​യി​ൽ ഒ.​ബി.​സി​യി​ൽ​പെ​ടു​ത്തി സം​വ​ര​ണം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ജാ​ട്ട്​ സ​മു​ദാ​യം പ്ര​ക്ഷോ​ഭം ന​ട​ത്തു​ന്ന​ത്.

Tags:    
News Summary - Mobile Internet Services Suspended In Haryana- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.