വിഡിയോ ദൃശ്യത്തിൽ നിന്ന്
Posted On
date_range Updated On
date_range മണിപ്പൂർ മുഖ്യമന്ത്രിയുടെ വീടിന് നേരെ ആക്രമണ ശ്രമം; ജനക്കൂട്ടത്തെ തടഞ്ഞ് സൈന്യം -VIDEO
ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന്‍റെ ഇംഫാലിലെ കുടുംബവീട്ടിന് നേരെ ആക്രമണ ശ്രമം. രാത്രിയോടെ സംഘടിച്ചെത്തിയ ജനങ്ങളെ സുരക്ഷാ സൈന്യം ഇടപെട്ട് പിന്തിരിപ്പിച്ചു. സൈന്യം ആകാശത്തേക്ക് വെടിയുതിർത്തതായാണ് റിപ്പോർട്ടുകൾ.
ഇംഫാലിലെ ഹെയ്ങാങ് മേഖലയിലെ കുടുംബവീടിന് നേരെയാണ് ആക്രമണശ്രമമുണ്ടായത്. ഈ വീട്ടിൽ ആരും താമസിക്കുന്നുണ്ടായിരുന്നില്ലെങ്കിലും കനത്ത സുരക്ഷയേർപ്പെടുത്തിയിരുന്നു. ബിരേൻസിങ്ങും കുടുംബവും ഔദ്യോഗിക വസതിയിലാണ് താമസം.
രണ്ട് ഭാഗത്തുനിന്നായി ജനക്കൂട്ടം സംഘടിച്ചെത്തുകയായിരുന്നെന്ന് സുരക്ഷാസേന പറഞ്ഞു. റോഡിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചു. ഏറെ നേരം സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നു. ജനത്തെ പിരിച്ചുവിടാൻ പ്രദേശത്താകെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.