മൊബൈൽ മോഷ്​ടിച്ചുവെന്നാരോപിച്ച്​ 30കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു

മുംബൈ: മഹാരാഷ്​ട്രയിൽ മൊബൈൽ ഫോൺ മോഷ്​ടിച്ചുവെന്നാരോപിച്ച്​ 30കാരനെ ആൾകൂട്ടം തല്ലിക്കൊന്നു. സാന്താക്രൂസിനടുത്ത്​ മുക്താനന്ദ്​ പാർക്കിൽ വെള്ളിയാഴ്ചയാണ്​ സംഭവം. സജ്ജാദ്​ ഖാൻ എന്നയാളാണ്​ മരിച്ചത്​.

സംഭവവുമായി ബന്ധപ്പെട്ട്​ ആറുപേർക്കെതിരെ മുംബൈ പൊലീസ്​ കേസെടുത്തു. എന്നാൽ ഇവരെ അറസ്റ്റ്​ ചെയ്​തോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. പാർക്കിന്​ സമീപ​െത്ത​ നിർമാണ സ്​ഥലത്ത്​ വെച്ച്​ ഖാൻ മൊബൈൽ ഫോൺ മോഷ്​ടിക്കാൻ ശ്രമിച്ച്​ പിടിയിലാകുകയായിരുന്നുവെന്നാണ്​​ റിപ്പോർട്ട്​.

ക്രൂരമായി മർദ്ദനമേറ്റ ഇയാൾ ഓ​​ട്ടോറിക്ഷയിൽ കയറിക്കിടക്കുകയായിരുന്നു. രാവിലെ ഓ​ട്ടോറിക്ഷ ഡ്രൈവർ വണ്ടിയെടുക്കാൻ എത്തിയ വേളയിലാണ്​ അബോധാവസ്​ഥയിൽ കിടക്കുന്ന ഖാനെ കണ്ടത്​. ശേഷം ഇയാളെ ബാന്ദ്രയിലുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

ഇയാളുടെ മൃതദേഹം പോസ്റ്റ്​മോർട്ടത്തിനയച്ചു. അഞ്ചോ ആറോ മോഷണ കേസുകളിൽ പ്രതിയാണ്​ മരിച്ച സജ്ജാദെന്ന്​ എ.ബി.പി റിപ്പോർട്ട്​ ചെയ്​​തു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.