ന്യൂഡൽഹി: ആൾക്കൂട്ടക്കൊല തടയാൻ ഒരുവർഷം മുമ്പ് പുറപ്പെടുവിച്ച വിധി നടപ്പാക്കാത്ത കേന്ദ്രത്തിനും 10 സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നോട്ടീസ്. ഉത്തർപ്രദേശ്, ഗുജറാത് ത്, രാജസ്ഥാൻ, ബിഹാർ, അസം, മധ്യപ്രദേശ്, ജമ്മു-കശ്മീർ, ഝാർഖണ്ഡ്, ആന്ധ്രപ്രദേശ്, ഡൽഹി സർ ക്കാറുകൾക്കാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. ആൾക്കൂട്ട ആക്രമണം നടത്തുന്നവർക്ക് ശിക്ഷയെക്കുറിച്ച് ഭയം തോന്നുംവിധം കൂടുതൽ ശക്തമായ പ്രത്യേക നിയമം ആവശ്യമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ആൾക്കൂട്ടക്കൊല വർധിച്ചിട്ടും അവ തടയുന്നതിനുള്ള കോടതി വിധി സർക്കാർ നടപ്പാക്കിയില്ലെന്ന് ഹരജിക്കാരായ ‘ആൻറി കറപ്ഷൻ കൗൺസിൽ ഒാഫ് ഇന്ത്യ ട്രസ്റ്റി’ന് വേണ്ടി ഹാജരായ അഡ്വ. അനുകൂല ചന്ദ്രപ്രധാൻ ബോധിപ്പിച്ചു. 2018 ജൂലൈയിൽ പുറപ്പെടുവിച്ച സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ സെപ്റ്റംബറിൽ സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. മണിപ്പൂർ മാത്രമാണ് പ്രത്യേക നിയമ നിർമാണം നടത്തിയത്.
ഗോ സംരക്ഷണത്തിെൻറ പേരിൽ ആൾക്കൂട്ട ആക്രമണങ്ങൾ ദുർഭൂതംപോലെ രാജ്യമെമ്പാടും വ്യാപിക്കുന്ന സാഹചര്യത്തിൽ പാർലമെൻറ് കൂടുതൽ ശക്തമായ നിയമം കൊണ്ടുവരുന്ന കാര്യം എന്തുകൊണ്ട് പരിഗണിക്കുന്നില്ലെന്ന് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ച് ചോദിച്ചു. അസഹിഷ്ണുതയുടെ പേരിൽ വ്യാജ വാർത്തകൾ സൃഷ്ടിക്കപ്പെടുന്നത് ഗൗരവമായി കണ്ട് ജനങ്ങളുടെ ഇടയിൽ സാഹോദര്യം വളർത്താൻ സംസ്ഥാനങ്ങൾ പരിശ്രമിക്കണമെന്ന് ബെഞ്ച് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.