കള്ളൻമാരെന്ന്​ സംശയം; മഹാരാഷ്​ട്രയിൽ ജനക്കൂട്ടം രണ്ടുപേ​െര തല്ലിക്കൊന്നു

ഒൗറംഗാബാദ്​: കള്ളൻമാരാണെന്ന്​ കരുതി രണ്ടുപേരെ ജനക്കൂട്ടം തല്ലിക്കൊന്നു. മഹാരാഷ്​ട്രയിലെ ഒൗറംഗാബാദിലാണ്​ സംഭവം. ജനക്കൂട്ടത്തി​​​െൻറ ആക്രമണത്തിൽ ആറു പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. 

ഗ്രാമത്തി​ലെ ഒരുഫാമിനു സമീപത്തു നിന്നാണ്​ എട്ടുപേരെ ജനങ്ങൾ പിടികൂടിയത്​. ഫാമിൽ മോഷണത്തിന്​ വന്നതാണെന്ന്​ കരുതി മരത്തടികളും ഇരുമ്പുവടികളും ഉപയോഗിച്ച്​ ഇവരെ മർദിക്കുകയായിരുന്നു. 

സംഭവത്തിൽ കണ്ടാലറിയാവുന്ന 300 പേർക്കെതിരെ പൊലീസ്​ കേസെടുത്തു. 

Tags:    
News Summary - Mob kills 2 in Aurangabad -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.