Posted On
date_range Updated On
date_range ഡൽഹി കലാപത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകർക്ക് ക്രൂരമർദനം
ന്യൂഡൽഹി: 'ദി കാരവൻ' മാഗസിനിലെ മൂന്നു മാധ്യമപ്രവർത്തകർക്ക് നേരെ വടക്കുകിഴക്കൻ ഡൽഹിയിൽ ആൾക്കൂട്ട മർദനം.
പ്രഭ്ജീത് സിങ്, ഷാഹിദ് തിവാരി, വനിത മാധ്യമപ്രവർത്തക എന്നിവർക്ക് നേരെയാണ് കൈയേറ്റമുണ്ടായത്. വർഗീയ പരാമർശങ്ങളുമായാണ് ആക്രമണമുണ്ടായതെന്ന് 'കാരവൻ' മാഗസിൻ എക്സിക്യുട്ടീവ് എഡിറ്റർ വിനോദ്.കെ.ജോസ് ഫേസ്ബുക്കിൽ കുറിച്ചു.
വനിത മാധ്യമപ്രവർത്തകക്കുനേരെ ആൾക്കൂട്ടം അസഭ്യവർഷം ചൊരിയുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്തു. പരാതി നൽകിയെങ്കിലും ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും വിനോദ്. കെ.ജോസ് കൂട്ടിച്ചേർത്തു.
ഡൽഹി കലാപത്തിൽ സംഘ്പരിവാർ പങ്ക് പുറത്തുകൊണ്ടുവന്നതിൽ കാരവൻ മാഗസിൻ നിർണായക പങ്കുവഹിച്ചിരുന്നു. ഇതിലുള്ള അമർഷമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.