എം.എൻ. എസുകാർ ടോൾ ബൂത്ത്‌ ആക്രമിച്ച കേസിൽ രാജ് താക്കറെക്ക് ജാമ്യം

മുംബൈ : നവിമുംബൈയിലെ വാശിയിലുള്ള ടോൾ ബൂത്ത് മഹാരാഷ്ട്ര നവനിർമ്മാൺ സേന ( എം. എൻ. എസ് ) പ്രവർത്തകർ ആക്രമിച്ച കേസിൽ പാർട്ടി അധ്യക്ഷൻ രാജ് താക്കറെക്ക് ജാമ്യം. നവി മുംബൈയിലെ ബേലാപുർ കോടതിയാണ് ജാമ്യം നൽകിയത്.

2014 ൽ വാശിയിൽ രാജ് താക്കറെ നടത്തിയ പ്രസംഗമാണ് ആക്രമണത്തിന് കാരണമായതെന്നാണ് ആരോപണം. വാഹനങ്ങളിൽ നിന്ന് പണം പിരിക്കുന്നത് സർക്കാർ നിർത്തിയില്ലെങ്കിൽ എം. എൻ.എസുകാർ അത് അവസാനിപ്പിക്കുമെന്നായിരുന്നു രാജിന്റെ പ്രസംഗം. പ്രസംഗത്തിനു ശേഷമാണ് ടോൾബൂത്ത് ആക്രമിച്ചത്. തുടർന്ന് മറ്റിടങ്ങളിലെ ടോൾ ബൂത്തുകളും ആക്രമിക്കപ്പെട്ടു.

രാജ് താക്കറേക്ക് എതിരെ ആദ്യം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കോടതി പിന്നീട് അത് പിൻവലിച്ച് ശനിയാഴ്ച നേരിട്ട് ഹാജറാകാൻ ആവശ്യപ്പെടുകയായിരുന്നു. ശനിയാഴ്ച ഉച്ചക്ക് 12.30 ന് രാജ് കോടതിയിൽ ഹാജറായി. കോടതി പരിസരത്ത് എം. എൻ. എസ് പ്രവർത്തകർ മുദ്രാവാക്യങ്ങൾ മുഴക്കി രാജിനെ സ്വീകരിച്ചു. കേസിൽ വാദം കേൾക്കൽ മെയ് അഞ്ചിലേക്ക് മാറ്റിവെച്ചു.

Tags:    
News Summary - mns toll booth attack case; raj Thackeray get bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.