Posted On
date_range Updated On
date_range മൾട്ടി നാഷണൽ കമ്പനി ജീവനക്കാരിയെ സഹപ്രവർത്തകർ കൂട്ടമാനഭംഗം ചെയ്തു
ന്യൂഡൽഹി: പ്രമുഖ മൾട്ടിനാഷനൽ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതിയെ സഹപ്രവർത്തകർ കൂട്ടമാനഭംഗം ചെയ്തു. ഡൽഹി ദ്വാരകയിലെ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതിയാണ് സഹപ്രവർത്തകർക്കെതിരെ പരാതി നൽകിയത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
ബിർജു(25), വിനോദ്(31) എന്നിവർ യുവതിക്ക് കാറിൽ ലിഫ്റ്റ് നൽകുകയും മയക്ക് മരുന്ന് ചേർത്ത പാനീയം നൽകുകയായിരുന്നു. അബോധാവസ്ഥയിലായ യുവതിയെ ഇവർ ചെർന്ന് ഫ്ലാറ്റിലേക്ക് കൊണ്ട് പോയി മാനഭംഗപ്പെടുത്തുകയായിരുന്നു. ശേഷം ഡൽഹിയിലെ വസന്ത് കുഞ്ച് പ്രദേശത്ത് യുവതിയെ ഇറക്കിവിട്ട് പ്രതികൾ രക്ഷപ്പെട്ടു. തൊട്ടടുത്ത ദിവസം യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഇതേതുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.