ഹിന്ദി പോലെ തമിഴിനെയും ഔദ്യോഗിക ഭാഷയാക്കണം: പ്രധാനമന്ത്രിയെ വേദിയിലിരുത്തി സ്റ്റാലിന്റെ ആവശ്യം

ചെന്നൈ: ഹിന്ദി പോലെ തമിഴിനെയും ഔദ്യോഗിക ഭാഷയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവ​ശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. തമിഴ്‌നാട് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു ആവശ്യം. യു.പി.എ ഭരണകാലത്ത് തമിഴ് ഭാഷക്ക് ക്ലാസിക്കല്‍ പദവി ലഭിച്ചിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സ്റ്റാലിന്റെ നേതൃത്വത്തിൽ ഡി.എം.കെ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് മോദി തമിഴ്നാട് സന്ദർശിക്കുന്നത്. തമിഴ് ഭാഷ ശാശ്വതമാണെന്നും തമിഴ് സംസ്കാരം ആഗോളമാണെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.

നീറ്റ് പരീക്ഷയില്‍നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന ആവശ്യവും സ്റ്റാലിൻ ഉന്നയിച്ചു. വന്‍തോതില്‍ പണം ചെലവാക്കി സ്വകാര്യ സ്ഥാപനങ്ങളില്‍ പരിശീലനത്തിന് പോയി പഠിക്കുന്നവര്‍ക്ക് മാത്രമാണ് ഇതുവഴി അവസരം ലഭിക്കുന്നത്. ഇത് പാവപ്പെട്ടവരുടെ അവസരം നഷ്ടപ്പെടുത്തലാണ്. ഇക്കാര്യത്തിൽ തമിഴ്‌നാട് നിയമസഭ ബില്‍ പാസാക്കിയതാണ്. പക്ഷെ ഗവര്‍ണര്‍ ആർ.എന്‍ രവി കേന്ദ്രസര്‍ക്കാരിന് അയക്കാതെ 200 ദിവസത്തിന് ശേഷം സംസ്ഥാന സര്‍ക്കാറിന് തിരിച്ചയക്കുകയാണ് ചെയ്തത്. എന്നാല്‍, നിയമസഭ ഐകകണ്ഠ്യേന ബില്‍ വീണ്ടും പാസാക്കുകയും ഗവര്‍ണര്‍ക്ക് അയക്കുകയും ചെയ്തിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.

Tags:    
News Summary - MK Stalin urges PM Modi to make Tamil official language like Hindi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.