അഞ്ചുതവണ മിസോറാം മുഖ്യമന്ത്രിയായ ലാൽ തൻഹൗലക്ക് രണ്ട് മണ്ഡലങ്ങളിലും പരാജയം

ഐസ്വാൾ: മിസോറാം തെരഞ്ഞടുപ്പിൽ അതിദയനീയമായി പരാജയപ്പെട്ട് മുൻമുഖ്യമന്ത്രി ലാൽ തൻഹൗല. അഞ്ച് തവണ സംസ്ഥാന മുഖ്യ മന്ത്രിയായിരുന്ന ലാൽ തൻഹാവല മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും പരാജയപ്പെട്ടു. ചാമ്പൈ സൗത്ത്, സെർച്ചിപ് എന്നീ മണ്ഡ ലങ്ങളിലാണ് അദ്ദേഹം മത്സരിച്ചത്.

ചാമ്പൈ മിസോ നാഷണൽ ഫ്രണ്ട്സിന്റെ (എം.എൻ.എഫ്) ടിജെ ലാൽനന്തംഗയോടാണ് അദ്ദേഹം തോ റ്റത്. സോറം പീപ്പിൾസ് മൂവ്മെൻെറിൻെറ (എസ്.പി.എം) മുഖ്യമന്ത്രി സ്ഥാനാർത്ഥി ലാൽധോമയാണ് സെർചിപിൽ ജയിച്ചത്. 40 അംഗ സഭയിൽ 21 സീറ്റ് ആണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. എം.എൻ.എഫ് 25 , കോൺഗ്രസ് 6, മറ്റുള്ളവർ 6, ബി.ജെ.പി 1 എന്നിങ്ങവനെയാണ് നിലവിലെ ലീഡ് നില.

2008 ഡിസംബർ മുതൽ സംസ്ഥാനഭരണം നടത്തുന്നത് 76കാരനായ ഈ കോൺഗ്രസ് നേതാവാണ്. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ജയത്തോടെ അഞ്ചാം തവണയും അദ്ദേഹം മുഖ്യമന്ത്രിയായി. തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട കോൺഗ്രസിന് തിരിച്ചടി സമ്മാനിച്ചത് എം.എൻ.എഫ് ആണ്. . മിസോറാമിലെ തോൽവിയോടെ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ കോൺഗ്രസ് ഭരണം പൂർണമായും ഇല്ലാതായി.

സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷവും കേന്ദ്രത്തിൽ ബി.ജെ.പി.യുടെ സഖ്യകക്ഷികളും ആണ് ഇവർ. എന്നാൽ സംസ്ഥാന ഭരണത്തിൽ ബി.ജെ.പിയെ പങ്കാളിയാക്കില്ലെന്നാണ് എം.എൻ.എഫ് തീരുമാനം. സർക്കാർ രൂപീകരിക്കാൻ എനിക്ക് മറ്റൊരു പാർട്ടിയും ആവശ്യമില്ല, പ്രത്യേകിച്ച് ബി.ജെ.പിയുടെ- എം.എൻ.എഫ് അധ്യക്ഷനും മിസോറാം മുൻമുഖ്യമന്ത്രിയുമായ സോറംതംഗ വ്യക്തമാക്കി. 1998 -2008 കാലഘട്ടത്തിലാണ് അദ്ദേഹം മിസോറം ഭരിച്ചിരുന്നത്. കഴിഞ്ഞ പത്ത് വർഷമായി അധികാരത്തിന് പുറത്തായിരുന്ന അദ്ദേഹം ഇത്തവണ ആത്മവിശ്വാസത്തിലായിരുന്നു.

Tags:    
News Summary - Mizoram's Five-Time Chief Minister Lal Thanhawla Loses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.