രാജസ്ഥാനിൽ കാണാതായ എട്ടുവയസുകാരി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ
ജെയ്പൂർ: രാജസ്ഥാനിലെ ജെയ്പൂരിൽ കാണാതായ എട്ടുവയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ജെയ്പൂരിലെ അമേര്‍ മേഖലയില്‍നിന്ന് ശനിയാഴ്ച ഉച്ചയോടെയാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിൽ സമീപത്തെ ആളൊഴിഞ്ഞ സ്‍ഥലത്തുനിന്ന് മൃതദേഹം നഗ്നമായ നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
എന്നാൽ, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ യഥാര്‍ഥ മരണകാരണം വ്യക്തമാകൂവെന്നും അഡീഷനല്‍ ഡി.സി.പി. സുമന്‍ ചൗധരി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കഴുത്ത് മുറിച്ച നിലയിലായിരുന്നു മൃതദേഹം. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
രാജസ്ഥാനിൽ സ്ത്രീകൾക്ക് സുരക്ഷയൊരുക്കുന്നതിൽ അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാർ പരാജയപ്പെട്ടതായി ബി.ജെ.പി ദേശീയ വക്താവ് ഷെഹ്സാദ് പുനവാല ആരോപിച്ചു. പെൺകുഞ്ഞുങ്ങളെ സംരക്ഷിക്കാനല്ല, അധികാരം നിലനിർത്താനാണ് ഗെഹ്ലോട്ട് ശ്രമിക്കുന്നത്. കഴുത്തറുത്ത നിലയിൽ പെൺകുട്ടിയുടെ നഗ്നമായ മൃതദേഹം കണ്ടെത്തിയിട്ടും സർക്കാർ പ്രതികരിച്ചിട്ടില്ലെന്നും പുനവാല വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.