ഗൂഡല്ലൂർ: കൂനൂർ േഗ്രക്മോർ എസ്റ്റേറ്റിലെ പാടിയിൽനിന്ന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പൊട്ടക്കിണറ്റിൽ കണ്ടെത്തി. ഡിസംബർ 21നാണ് നാലാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ കാണാതായത്. പെൺകുട്ടിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ഝാർഖണ്ഡ് സ്വദേശികളായ ലക്ഷ്മണൻ, സുമൻകുനാരി എന്നിവരുടെ മകളാണ് എട്ടുവയസ്സുകാരി. പാടിയിലെ ഇതരസംസ്ഥാന തൊഴിലാളികളടക്കമുള്ളവരെ പൊലീസ് ചോദ്യംചെയ്തിരുന്നു.
പെൺകുട്ടിയെ കാണാതായി മൂന്നാഴ്ച പിന്നിട്ടിട്ടും ഒരു തുമ്പും കണ്ടെത്താൻ കഴിയാതെ വന്നതോടെ അന്വേഷണം വ്യാപിപ്പിക്കാനായി ഒമ്പതു സ്പെഷൽ ടീമുകളെ നിയോഗിച്ചിരുന്നു. ഇവർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.