മിസൈൽ പ്രതിരോധ കവചം: രണ്ടാം ഘട്ടം പൂർത്തിയാക്കി ഇന്ത്യ

ന്യൂ​ഡ​ൽ​ഹി: ഭൂ​ഖ​ണ്ഡാ​ന്ത​ര ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളു​ടെ ആ​ക്ര​മ​ണം പ്ര​തി​രോ​ധി​ക്കാ​ൻ ശേ​ഷി​യു​ള്ള ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പ്ര​തി​രോ​ധ (ബി.​എം.​ഡി) ക​വ​ച​ത്തി​ന്‍റെ അ​ന്തി​മ പ​രീ​ക്ഷ​ണ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി ഇ​ന്ത്യ. ജൂ​ൺ 10, 11തീ​യ​തി​ക​ളി​ൽ പ്ര​തി​രോ​ധ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ഡി.​ആ​ർ.​ഡി.​ഒ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ വി​ജ​യ​ത്തോ​ടെ ഈ ​ശേ​ഷി സ്വാ​യ​ത്ത​മാ​ക്കി​യ ചു​രു​ക്കം ചി​ല വ​ൻ​കി​ട രാ​ജ്യ​ങ്ങ​ളു​ടെ ഗ​ണ​ത്തി​ൽ ഇ​ന്ത്യ​ക്കും അ​ഭി​മാ​ന​ക​ര​മാ​യ സ്ഥാ​നം ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.

ആ​കാ​ശ​ത്തും ബ​ഹി​രാ​കാ​ശ​ത്തും നി​ന്നു​ള്ള ടാ​ർ​ഗ​റ്റു​ക​ൾ ത​ക​ർ​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ് പ​രീ​ക്ഷ​ണ വി​ജ​യം കൈ​വ​രി​ച്ച ഈ ​മി​സൈ​ൽ സം​വി​ധാ​നം. നേ​ർ​ക്കു​നേ​ർ ചീ​റി​യ​ടു​ക്കു​ന്ന ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളെ ത​ക​ർ​ക്കു​ന്ന​താ​യി​രു​ന്നു ര​ണ്ട് ഇ​ന്‍റ​ർ​സെ​പ്റ്റ​ർ മി​സൈ​ലു​ക​ൾ ഉ​ൾ​പ്പെ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ളെ​ന്ന് ഡി.​ആ​ർ.​ഡി.​ഒ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ഉ​രു​ത്തി​രി​യു​ന്ന മി​സൈ​ൽ ഭീ​ഷ​ണി​ക​ൾ നി​ർ​വീ​ര്യ​മാ​ക്കാ​ൻ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളോ​ടെ വി​ക​സി​പ്പി​ച്ച​താ​ണ് ഈ ​സം​വി​ധാ​ന​മെ​ന്ന് പ്ര​സ്താ​വ​ന വി​ശ​ദീ​ക​രി​ച്ചു. ര​ണ്ട് ത​ല​ങ്ങ​ളി​ലാ​യി ഭൗ​മാ​ന്ത​രീ​ക്ഷ​ത്തി​ന​ക​ത്തും ബ​ഹി​രാ​കാ​ശ​ത്തും പ്ര​യോ​ഗി​ക്കാ​വു​ന്ന​താ​ണ് ഈ ​പ്ര​തി​രോ​ധ സം​വി​ധാ​നം.

മി​സൈ​ൽ ശേ​ഷി​യി​ൽ ചൈ​ന​യു​ടെ മു​ന്നേ​റ്റ​ത്തി​ന്‍റെ​യും 1998ൽ ​പാ​കി​സ്താ​ൻ ആ​ണ​വ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലും കാ​ർ​ഗി​ൽ യു​ദ്ധ​ത്തെ തു​ട​ർ​ന്നും 1999 ലാ​ണ് ഇ​ന്ത്യ​യു​ടെ ബി.​എം.​ഡി പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ര​ണ്ട് ഘ​ട്ട​ങ്ങ​ളു​ള്ള ബി.​എം.​ഡി പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ടം 2022 ന​വം​ബ​റി​ലെ എ.​ഡി-1 ഇ​ന്‍റ​ർ​സെ​പ്റ്റ​ർ പ​രീ​ക്ഷ​ണ​ത്തോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്. 

Tags:    
News Summary - Missile defense shield: India completes second phase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.