'മിസ് യു മന്‍മോഹന്‍ സിങ്' ട്വിറ്ററിൽ ട്രെൻഡിങ്ങായി മൻമോഹൻസിങ് ജന്മദിനം

ന്യൂഡല്‍ഹി: ട്വിറ്ററിൽ ട്രെൻഡിങ്ങായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ പിറന്നാളാഘോഷം. ഹാപ്പിബേര്‍ത്ത് ഡേ മന്‍മോഹന്‍ സിങ്ങെന്ന ഹാഷ് ടാഗാണ് ട്വിറ്ററിൽ ട്രെന്‍ഡിങ്ങായത്. 'വീ മിസ് യു മന്‍മോഹന്‍ സിങ്' എന്നാണ് ഭൂരിഭാഗം പേരും ട്വീറ്റ് ചെയ്തിരിക്കുന്നത്.

ശശി തരൂര്‍, രാഹുല്‍ ഗാന്ധി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും മന്‍മോഹന്‍ സിങിന് ട്വിറ്ററിലൂടെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. നിരവധി പേരാണ് ട്വിറ്ററില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

'മൻമോഹൻ സിങ് ഇല്ലാത്ത വർഷങ്ങളിൽ ഒരു പ്രധാനമന്ത്രിയുടെ അഭാവം ഇന്ത്യ തിരിച്ചറിയുന്നു. അദ്ദേഹത്തിന് ഇനി വരാനിരിക്കുന്ന വർഷങ്ങൾ മനോഹരമാകട്ടെ.. ഒരു നല്ല ജന്മദിനം ആശംസിക്കുന്നു' ഇതായിരുന്നു രാഹുലിന്‍റെ ആശംസ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.