Posted On
date_range Updated On
date_range കോച്ചിൽ ‘പുക’: ട്രെയിനിൽനിന്ന് ചാടിയ 12 പേർക്ക് പരിക്ക്
ലഖ്നോ: ഉത്തർപ്രദേശിലെ ബിൽപൂരിന് സമീപം പതുക്കെ നീങ്ങുന്ന ട്രെയിനിൽനിന്ന് തീപിടിത്തം സംശയിച്ച് ചാടിയ 12 യാത്രക്കാർക്ക് പരിക്ക്. യാത്രക്കാരിൽ ചിലർ അഗ്നിശമന ഉപകരണം പ്രവർത്തിപ്പിച്ചതിനെ തുടർന്ന് കോച്ചിൽ പുക നിറഞ്ഞതാണ് തീപിടിത്ത സംശയം ജനിപ്പിച്ചത്.
അടിയന്തരമായി ട്രെയിൻ നിർത്താൻ യാത്രക്കാർ ചങ്ങല വലിച്ചതും പരിഭ്രാന്തിക്കിടയാക്കി. ഹൗറ -അമൃത്സർ മെയിലിന്റെ ജനറൽ കോച്ചിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.