??????????????? ??????? ????????????? ???????????? ?????????? ???????????? ?????????????? ??????? ?????????????? ????? ??????????? ??????????? ????????? ?.??. ?? ???????? ??????????. ???? ???? ?????.

ഭീകരക്കേസുകളില്‍ ന്യൂനപക്ഷ-ഭൂരിപക്ഷ മാനദണ്ഡങ്ങള്‍ വ്യത്യസ്തം –ജസ്റ്റിസ് ഷാ

ന്യൂഡല്‍ഹി: ഭീകരക്കേസുകളിലെ പ്രതികള്‍ ന്യൂനപക്ഷ വിഭാഗക്കാരും ഭൂരിപക്ഷ വിഭാഗക്കാരും ആകുന്നതിനനുസരിച്ച് കുറ്റാന്വേഷണത്തിന്‍െറ മാനദണ്ഡങ്ങളില്‍ വ്യത്യാസം വരുന്നുണ്ടെന്ന് മുന്‍ നിയമകമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എ.പി. ഷാ വ്യക്തമാക്കി. നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ പ്രതിചേര്‍ത്ത മാലേഗാവ് സ്ഫോടനക്കേസില്‍ ഹിന്ദുത്വ ഭീകരര്‍ പ്രതികളായപ്പോള്‍ സംഭവിച്ചത് ഇതാണെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

ഭീകരക്കേസുകളില്‍ ഇരകളാക്കപ്പെട്ട നിരപരാധികളുടെ നഷ്ടപരിഹാരവും പുനരധിവാസവും സംബന്ധിച്ച ‘ഇന്നസെന്‍സ് നെറ്റ്വര്‍ക്ക് ഇന്ത്യ’ റിപ്പോര്‍ട്ട് പ്രകാശനം ചെയ്യുകയായിരുന്നു എ.പി. ഷാ. താന്‍ ജഡ്ജിയായിരുന്ന മഹാരാഷ്ട്ര കോടതിയില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചിരുന്ന പബ്ളിക് പ്രോസിക്യൂട്ടറോടാണ് ഹിന്ദുത്വ ഭീകരര്‍ പ്രതികളായ ഭീകരക്കേസുകളില്‍ മെല്ളെപ്പോകാന്‍ അന്വേഷണ ഏജന്‍സി നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജയില്‍മോചിതരായി വരുന്ന നിരപരാധികളായ മുസ്ലിം യുവാക്കളെ സ്വന്തം സമുദായം സ്വീകരിക്കാന്‍ തയാറാകാത്തത് തന്നെ അസ്വസ്ഥപ്പെടുത്തുന്ന ഒന്നാണെന്ന് ഷാ പറഞ്ഞു.

നിരപരാധികളെന്ന് കോടതി വിധിച്ച് അവരെ വിട്ടയച്ചാല്‍പോലും ഒരാളും അവരെ സ്വീകരിക്കാന്‍ തയാറാകുന്നില്ല. വിട്ടയക്കപ്പെട്ട മനുഷ്യരുമായി ആശയവിനിമയം നടത്തിയാല്‍ തങ്ങളെയും ഇത്തരത്തിലുള്ള കേസുകളില്‍പെടുത്തുമോ എന്ന സംശയമായിരിക്കാം അതിനു പിന്നിലെന്ന് ഷാ പറഞ്ഞു. മനീഷ സേഥിയും (ജാമിഅ ടീച്ചേഴ്സ് സോളിഡാരിറ്റി അസോസിയേഷന്‍) ചടങ്ങില്‍ സംസാരിച്ചു.

ഭീകരക്കേസുകളില്‍നിന്ന് വിട്ടയക്കപ്പെട്ടവര്‍ക്ക് അന്തസ്സാര്‍ന്ന ജീവിതം നയിക്കുന്നതിന് നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും നിയമനിര്‍മാണം നടത്തണമെന്ന് ഈ വിഷയത്തിലുള്ള പ്രഥമ ജനകീയ ട്രൈബ്യൂണല്‍ ജൂറി റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തു. ഭരണകൂടമാണ് അടിസ്ഥാനപരമായി ഇവരുടെ പുനരധിവാസത്തിനുള്ള നടപടികളെടുക്കേണ്ടത്.

നിയമനിര്‍മാണത്തിന് ഭരണകൂടം തയാറായില്ളെങ്കില്‍പോലും കോടതിക്ക് സ്വന്തംനിലക്ക് ഈ വിഷയത്തില്‍ പലതും ചെയ്യാന്‍ കഴിയും. നഷ്ടപരിഹാരത്തിന്‍െറ തുക കോടതിക്ക് കണക്കുകൂട്ടാം. കോടതിക്ക് സ്വന്തംനിലക്ക് നഷ്ടപരിഹാരം നല്‍കാനുള്ള അവസരമുണ്ട്. എന്നാല്‍, അവരുമത് ഉപയോഗിക്കുന്നില്ല. ഇത്തരത്തിലുള്ള ഒരു വ്യാജ കേസില്‍പോലും പൊലീസ് ഓഫിസര്‍മാര്‍ക്കെതിരെ നടപടിയുണ്ടായിട്ടില്ല.

നിരപരാധികള്‍ക്ക് നഷ്ടപരിഹാരം നല്‍കിയാല്‍ മാത്രം പോരാ. അവരെ തെറ്റായി കേസുകളില്‍ കുടുക്കിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷക്കും വ്യവസ്ഥയുണ്ടാക്കണം. കാരണം, ഭീകരപ്രവൃത്തി ചെയ്ത യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്തുന്ന അപകടകരമായ പ്രവര്‍ത്തനമാണ് അവരുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. അവരെ പിടികൂടാത്തിടത്തോളം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി.

 

Tags:    
News Summary - minority-majority criteria are different in terrarrist cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.