Representational Image
Posted On
date_range Updated On
date_range ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ വെട്ടിക്കൊന്നു; പീഡനക്കേസ് പ്രതിയുടെ സഹോദരൻ അറസ്റ്റിൽ
കൗസംബി: പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വെട്ടിക്കൊന്നു. ഉത്തർപ്രദേശിലെ കൗസംബി ജില്ലയിലെ മഹെവാഘട്ടിലാണ് സംഭവം. പ്രാഥമിക അന്വേഷണത്തിൽ പീഡനക്കേസ് പ്രതിയുടെ സഹോദരനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വയലിൽ നിന്നും മടങ്ങുകയായിരുന്ന കുട്ടിയെ പ്രതി പിന്തുടരുകയും പിന്നാലെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
ദിവസങ്ങൾക്ക് മുമ്പാണ് പീഡനക്കേസ് പ്രതിയെ ജാമ്യത്തിൽ വിട്ടത്. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെ പ്രതി ഒത്തുതീർപ്പിന് പെൺകുട്ടിയുടെ കുടുംബത്തോട് സമ്മർദ്ദം ചെലുത്തിയിരുന്നതായാണ് റിപ്പോർട്ട്.
പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റമാർട്ടത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.