ലഖ്നോ: ഉത്തർപ്രദേശിൽ െറസിഡൻഷ്യൽ സ്കൂൾ വിദ്യാർഥിനിയായ 13കാരി പീഡനത്തിനിരയായി. ലഖ്നോയിൽനിന്ന് 125 കിലോമീറ്റർ അകലെ ബഹ്റൈച് പട്ടണത്തിൽ സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന കസ്തൂർബ ഗാന്ധി ആവാസിയ ബാലിക വിദ്യാലയയിലെ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. അസുഖത്തെ തുടർന്ന് സഹപാഠിയുടെ മാതാവിനൊപ്പം വീട്ടിലേക്ക് പോയപ്പോഴാണ് സംഭവം.
വീടിന് സമീപമെത്തിയപ്പോൾ പെൺകുട്ടിയെ ഇവർ ബന്ധുവായ യുവാവിനൊപ്പം അയച്ചിരുന്നു. ഇയാളാണ് പീഡനത്തിനിരയാക്കിയത്. ഹോസ്റ്റൽ വാർഡനെതിരെയും പ്രാഥമിക വിദ്യാഭ്യാസ വിഭാഗത്തിെല രണ്ട് ഉദ്യോഗസ്ഥർക്കെതിരെയും കേെസടുത്തു. വാർഡനെ പുറത്താക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.